UPDATES

വായിച്ചോ‌

ഡല്‍ഹിയും പഞ്ചാബും സമ്പന്ന സംസ്ഥാനങ്ങള്‍, ജൈനര്‍ സമ്പന്ന സമുദായം: ദേശീയ കുടുംബ – ആരോഗ്യ സര്‍വേ

ഇന്ത്യയിലെ ദാരിദ്ര്യം ഒരു ഗ്രാമീണ പ്രതിഭാസം മാത്രമാണ് എന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. കുടുംബ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും താഴെ തട്ടില്‍ വരുന്നവരില്‍ ഗ്രാമീണ ഇന്ത്യയിലെ 29 ശതമാനം ജനസംഖ്യ ഉള്‍പ്പെടുമ്പോള്‍ നഗരമേഖലയില്‍ നിന്നും ആ സ്ഥാനത്ത് എത്തുന്നത് വെറും 3.3 ശതമാനം മാത്രമാണ്.

                       

ഡല്‍ഹിയും പഞ്ചാബുമാണ് രാജ്യത്തിലെ ഏറ്റവും സമ്പന്ന സംസ്ഥാനങ്ങളെന്ന് ദേശീയ കുടംബ, ആരോഗ്യ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആറ് ലക്ഷം കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍വെ പ്രകാരം ഡല്‍ഹിയില്‍ ജീവിക്കുന്ന ജെയിനുകളും ഗുജറാത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളുമാണ് ഏറ്റവും സമ്പന്ന സമുദായങ്ങള്‍. ടെലിവിഷനുകള്‍, ബൈക്കുകള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയും ശുദ്ധജലത്തിന്റെ ലഭ്യത പോലെയുള്ള സൗകര്യങ്ങളും കണക്കിലെടുത്താണ് സമ്പന്നത നിര്‍ണയിച്ചിരിക്കുന്നത്.

ഈ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബങ്ങളെ വിവിധ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കുടുംബങ്ങളാണ് ദരിദ്രരുടെ 20 ശതമാനത്തില്‍ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അഞ്ച് വിഭാഗങ്ങളെ പിന്നീട് സംസ്ഥാനങ്ങളുടെ ജനസംഖ്യ, ജാതി-മതങ്ങള്‍, നഗര-ഗ്രാമീണ മേഖലകള്‍ എന്നിങ്ങനെ വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ സാമൂഹിക-സാമ്പത്തിക നിലയെ കുറിച്ചുള്ള പഠനം പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ദാരിദ്ര്യം ഒരു ഗ്രാമീണ പ്രതിഭാസം മാത്രമാണ് എന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. കുടുംബ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും താഴെ തട്ടില്‍ വരുന്നവരില്‍ ഗ്രാമീണ ഇന്ത്യയിലെ 29 ശതമാനം ജനസംഖ്യ ഉള്‍പ്പെടുമ്പോള്‍ നഗരമേഖലയില്‍ നിന്നും ആ സ്ഥാനത്ത് എത്തുന്നത് വെറും 3.3 ശതമാനം മാത്രമാണ്. പഞ്ചാബിലെ മൊത്തം കുടുംബങ്ങളുടെ അറുപത് ശതമാനവും ഏറ്റവും മുകള്‍ത്തട്ടില്‍ വരുന്നവരാണ്. എന്നാല്‍ ബിഹാറിലെ മൊത്തം കുടുംബത്തിലെ പകുതിയും ഏറ്റവും താഴെ തട്ടിലുള്ളവരാണ്.

ഏറ്റവും സമ്പന്ന സമുദായമായ ജെയ്‌നരിലെ ഏഴുപത് ശതമാനവും മുകള്‍തട്ടില്‍ വരുന്നു. എന്നാല്‍ ഹിന്ദു, മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നില്ല. ദലിതര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങളെ അപേക്ഷിച്ച് മുകള്‍തട്ടില്‍ നില്‍ക്കുന്ന ഉന്നതജാതി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാണ്. സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് പട്ടികവര്‍ഗങ്ങളാണ്. വരുമാനത്തിന്റെയും സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം ആശങ്ക പടര്‍ത്തുന്നതാണെന്നും പഠനം വ്യക്തമാക്കുന്നു. സര്‍ക്കാരുകളുടെ സത്വരശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടുതുണ്ടെന്നാണ് സര്‍വെ നല്‍കുന്ന അടിസ്ഥാന പാഠം.

വായനയ്ക്ക്: https://goo.gl/k3rz59

Share on

മറ്റുവാര്‍ത്തകള്‍