“ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കാര്യം ഇതുവരെ വെളിപ്പെടുത്തിട്ടില്ല. അതിനു പല കാരണങ്ങള്‍ ഉണ്ട്” പ്രശസ്ത ഹോളിവുഡ് നടി അബിഗെയില്‍ ബ്രെസ്ലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇത്. എന്നെ ബലാത്സംഗം ചെയ്തയാളെ എനിക്കറിയാം എന്ന അടിക്കുറിപ്പില്‍ എഴുതിയ പോസ്റ്റില്‍ “ബന്ധമുള്ള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നത് നിര്‍ബന്ധമായ കാര്യമല്ല. ഡേറ്റിംഗോ വിവാഹമോ അതിനുള്ള സമ്മതല്ല” എന്നും നടി പറയുന്നുണ്ട്.
വേളിപ്പെടുത്താതിന് “ഒന്നാമത്തെ കാരണം ഞാന്‍ വല്ലാത്ത ഷോക്കിലായിരുന്നു എന്നുള്ളതാണ്. കൂടാതെ ഒരു ഇരയായി ആളുകളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്ന മട്ടില്‍ ഞാന്‍ പെരുമാറി”, ലിറ്റില്‍ മിസ് സണ്‍ഷൈന്‍, സോംബിലാന്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി പറഞ്ഞു.
കൂടുതല്‍ വായിക്കൂ: https://goo.gl/eWuLmo