June 08, 2026 |
Share on

രാജസ്ഥാന്‍ ഗ്രാമത്തിന് ട്രംപിന്റെ പേരിടാന്‍ ആലോചന

ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മീവാറ്റ് ഗ്രാമത്തിന് ‘ട്രംപ് വില്ലേജ്’ എന്ന പേരിടാണ് നീക്കം

രാജസ്ഥാന്‍ ഗ്രാമത്തിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേര്. മുതിര്‍ന്ന ഇന്ത്യന്‍ സോഷ്യോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറും സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകനും ചീഫുമായ ബിന്ദേശ്വര്‍ പഥക് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജസ്ഥാനിലെ മീവാറ്റ് ഗ്രാമത്തിന് ‘ട്രംപ് വില്ലേജ്’ എന്ന് പേരിടുന്നതെന്ന് ബിന്ദേശ്വര്‍ പറയുന്നു.

പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കുമായി വാഷിംഗ്ടണ്‍ ഡിസി സബര്‍ബുകള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ചാണ് ബിന്ദേശ്വര്‍ ഇക്കാര്യം അറിയിച്ചത്. ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി ചില ഇന്ത്യന്‍ ഗ്രാമങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ – അമേരിക്കന്‍ സമൂഹത്തിന്റെ സഹായവും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/72Z68p

Leave a Reply

Your email address will not be published. Required fields are marked *

×