June 04, 2026 |
Share on

ചൈനയുടെ കോണ്ടം ചെറുത്; പരാതിയുമായി സിംബാബ്വെ ആരോഗ്യ മന്ത്രി

ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളാണ് ചൈന. 300ല്‍ അധികം കോണ്ടം നിര്‍മ്മാണ കമ്പനികള്‍ ഇവിടെയുണ്ട്.

ചൈനയുടെ കോണ്ടം ചെറുതെന്ന സിംബാബ്വെ ആരോഗ്യ മന്ത്രിയുടെ പരാതിയെ തുടര്‍ന്ന് വിവിധ വലിപ്പത്തിലുള്ള കോണ്ടം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ് ചൈനീസ് കമ്പനികള്‍.

എച്ച് ഐ വി /എയ്ഡ്സ് രോഗം തടയുന്നതിന് വേണ്ടി രാജ്യത്തിന്റെ തലസ്ഥാനമായ ഹരാരെയില്‍ വെച്ചു നടത്തിയ ഒരു പരിപാടിയിലാണ് ആരോഗ്യ മന്ത്രി ഡേവിഡ് പരീരെന്യത്വ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എച്ച് ഐ വി കേസുകള്‍ കൂടുതല്‍ റിപ്പോര്ട്ട് ചെയ്യപ്പെടുന്നതിനാല്‍ കോണ്ടത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ കോണ്ടം രാജ്യത്ത് നിര്‍മ്മിക്കുന്നില്ല. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുകയാണ്.” മന്ത്രി പറഞ്ഞു. ചില പുരുഷന്മാര്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോണ്ടം വളരെ ചെറുതാണ് എന്ന പരാതി ഉന്നയിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളാണ് ചൈന. 300ല്‍ അധികം കോണ്ടം നിര്‍മ്മാണ കമ്പനികള്‍ ഇവിടെയുണ്ട്.

കൂടുതല്‍ വായിക്കൂ: https://goo.gl/89oeMb

Leave a Reply

Your email address will not be published. Required fields are marked *

×