എല്ലാ ലിംഗങ്ങളില്‍ പെട്ടവര്‍ക്കും തുല്യ അവകാശമുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ ഹോസ്റ്റല്‍ ആക്കി മാറ്റിയിരിക്കുകയാണ് മുംബയ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ നാലാം നമ്പര്‍ ഹോസ്റ്റല്‍. ഈ വര്‍ഷം ആദ്യം തന്നെ ടിസ് ഇത്തരത്തില്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഐപിസി 377ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് പിന്നാലെയാണ് അക്ഷരാര്‍ത്ഥത്തില്‍ ടിസ് ഹോസ്റ്റല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഹോസ്റ്റലായിരിക്കുന്നത്. ക്വിയര്‍ കളക്ടീവ് പോലുള്ള സംഘടനകളുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായാണ് ടിസ് ഇക്കാര്യം അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ അപേക്ഷാ ഫോമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ടിസ് ഇടം നല്‍കിത്തുടങ്ങി.
എല്‍ജിബിടിക്യു വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വമൊരുക്കുക എന്നത് ജെന്‍ഡര്‍ ന്യൂട്രല്‍ ഹോസ്റ്റലുകളുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമന്യേ എല്ലാ ലിംഗത്തില്‍ പെട്ടവര്‍ക്കും ഒരേ ബാത്ത് റൂമുകള്‍ ഉപയോഗിക്കാനുള്ള അവസരമുണ്ടാകണമെന്നും ക്വിയര്‍ കളക്ടീവ് ആവശ്യപ്പെടുന്നു.
വായനയ്ക്ക്: https://goo.gl/9iKgsv