ഏകദേശം 30 വര്‍ഷം മുമ്പ് കനേഡിയന്‍ ഹിമത്തിന്റെ അടിയില്‍ നിന്ന് കണ്ടെത്തിയ ഒരു പറക്കുന്ന ഉരഗം പുതിയ ഇനം പക്ഷിയാണെന്ന് ശാസ്ത്രജ്ഞര്‍. 33 അടി വരെ നീളമുള്ള ചിറകുള്ള പക്ഷിക്ക് ക്രയോഡ്രകോണ്‍ ബോറിയാസ് (frozen dragon of the north) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അസ്ഥികൂടം കണ്ടെത്തിയ ഐസ് ലാന്‍ഡ്‌സ്‌കേപ്പിനുള്ള അംഗീകാരമായി ഈ പക്ഷിയെ ‘ഫ്രോസണ്‍ ഡ്രാഗണ്‍’ എന്നാണ് വിളിക്കുന്നത്. ഭൂമിയില്‍ ഇതുവരെ ഉണ്ടായതില്‍വെച്ച് പറക്കാന്‍ കഴിവുള്ള ഏറ്റവും വലിയ ജീവിയാണത്. ഒരു ചെറിയ വിമാനത്തിന്റെ അത്ര വലിപ്പമുള്ളതാണ് ഫ്രോസണ്‍ ഡ്രാഗണ്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏകദേശം 76 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാകാം ഈ ജീവികള്‍ ഭൂമിയില്‍ ഉണ്ടായിരിക്കുക. 1992 ല്‍ തെക്കന്‍ ആല്‍ബര്‍ട്ടയിലെ ദിനോസര്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ നിന്നുമാണ് പക്ഷിയുടെ ഭാഗിക അസ്ഥികൂടം കണ്ടെത്തുന്നത്. എന്നാല്‍ മറ്റൊരു പക്ഷിവര്‍ഗ്ഗത്തില്‍പെട്ട ജീവിയാണെന്ന തെറ്റ്ധാരണയിലായിരുന്നു ശാസ്ത്രലോകം. അടുത്തിടെ നടന്ന കൂടുതല്‍ വിശദമായ പഠനത്തോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് വെര്‍ട്ടെബ്രേറ്റ് പാലിയന്റോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഇന്നു കാണപ്പെടുന്ന മൃഗങ്ങളെപ്പോലെ, കാലാവസ്ഥയിലെ പ്രധാന മാറ്റങ്ങളോട് അക്കാലത്ത് മൃഗങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചുള്ള സുപ്രധാന സൂചനകള്‍ നല്‍കാന്‍ ഈ ഫോസിലിന് കഴിയുമെന്നാണ് കരുതുന്നതെന്ന്’ ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ദിനോസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷണ അസോസിയേറ്റായ മൈക്കിള്‍ ഹബീബ് പറയുന്നു.
വാസ്തവത്തില്‍ ‘ഫ്രോസണ്‍ ഡ്രാഗണ്‍’ പല്ലികളും ആമകളും ചെറിയ സസ്തനികളുമൊക്കെ ഉണ്ടാകുന്ന മിതശീതോഷ്ണ കാലാവസ്ഥയില്‍ ജീവിച്ചവയാവാം എന്നാണ് കരുതുന്നത്. പേടിപ്പെടുത്തുന്ന പേരൊക്കെ ഇട്ടുവെങ്കിലും ഈ ജീവവര്‍ഗ്ഗം നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ച പാവം പക്ഷിയാണ്. പേശികളുടെ ആകൃതി കാരണം ഇത് ഒരു സാധാരണ വേട്ടക്കാരന്‍ പക്ഷിയായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അപകടങ്ങളില്‍നിന്നും രക്ഷപ്പെടാനോ ഇരപിടിക്കാനോ വേണ്ടി മാത്രമായിരിക്കും വലിയ ചിറകുകള്‍ ഉപയോഗിച്ചിട്ടുണ്ടാവുക.
ഒന്‍പത് അടി വരെ ഉയരവും 250 കിലോഗ്രാം ഭാരവും ഉള്ള ഈ പക്ഷിക്ക് ഭക്ഷണം ചവയ്ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ദിനോസര്‍ കുഞ്ഞുങ്ങള്‍, പല്ലികള്‍ തുടങ്ങിയ തൊണ്ടയിലൂടെ വിഴുങ്ങാന്‍ പറ്റിയ ജീവികളെയാവാം അവ ഭക്ഷിച്ചിട്ടുണ്ടാവുക. ഒരൊറ്റ പക്ഷിയുടെ ധാരാളം അസ്ഥികള്‍ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്. ഫ്രോസണ്‍ ഡ്രാഗണിന്റെ കശേരുക്കള്‍, കഴുത്ത്, കാല് എന്നിവ യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലാണ് പഠനത്തിനു വിധേയമാക്കിയത്.
Read: “ആദ്യ ലൈംഗികാനുഭവം ബലാത്സംഗം പോലെ” – അമേരിക്കന്‍ സ്ത്രീകള്‍ പറയുന്നു