June 26, 2026 |
Share on

നിങ്ങള്‍ വല്ലാതെ പോണ്‍ വീഡിയോ കാണാറുണ്ടോ? ഉണ്ടെങ്കില്‍ ഗൂഗിള്‍ പറയും

ഇത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് പോണ്‍ വീഡിയോസ് കാണാനാണ് എന്ന് ഗൂഗിളിനും അറിയാം.

ഗൂഗിള്‍ ക്രോമിന്റെ ഇന്‍കോഗ്നിറ്റോ വിന്‍ഡോസ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് രതി ചിത്രങ്ങള്‍ കാണാനാണ്. ഇന്‍കോഗ്നിറ്റോ വിന്‍ഡോസ് ഉപയോഗിക്കുമ്പോള്‍ ഹിസറ്ററി ഒന്നും രേഖപ്പെടുത്തില്ല. പങ്കാളികള്‍ക്ക് രഹസ്യമായി സമ്മാനങ്ങള്‍ വാങ്ങിക്കുക പുറത്തുപറയാന്‍ മടിയുള്ള കാര്യങ്ങള്‍ തിരയുക എന്നീ ഉദ്ദേശങ്ങള്‍ വച്ചാണ് ഇന്‍കോഗ്നിറ്റോ വിന്‍ഡോ കൊണ്ടുവന്നത്. ഇത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് പോണ്‍ വീഡിയോസ് കാണാനാണ് എന്ന് ഗൂഗിളിനും അറിയാം.

നിങ്ങള്‍ 100 ഇന്‍കോഗ്നിറ്റോ വിന്‍ഡോസ് തുറന്നു എന്ന് കരുതുക, ഒരു സ്‌മൈലിയോ പ്രത്യേക മുഖമോ പ്രത്യക്ഷപ്പെടും. ആന്‍ഡ്രോയ്ഡ് ഫോണുകളിലും മറ്റും ഇത് പ്രത്യക്ഷപ്പെടുമ്പോള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് സാധാരണ സ്‌മൈലിയാണ് കാണാന്‍ കഴിയുക. ഏറെ നേരം കുറെയേറെ ഇന്‍കോഗ്നിറ്റോ വിന്‍ഡോ തുറക്കുന്നവരെ ഒന്ന് കളിയാക്കുന്ന പോലെയാണ് ഗൂഗിളിന്റെ ഈ പരിപാടി. ഈസ്റ്റര്‍ എഗ്‌സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ ഇത്തരം പല ഫീച്ചറുകളും ഒളിഞ്ഞുകിടക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/IIA7uu

Leave a Reply

Your email address will not be published. Required fields are marked *

×