March 26, 2025 |
Share on

യുഎസില്‍ മുന്നൂറിലധികം കത്തോലിക്ക പുരോഹിതര്‍ പീഡിപ്പിച്ചത് ആയിരത്തിലധികം കുട്ടികളെ

15 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനും ഇതില്‍ ഉള്‍പ്പെടുന്നു.

യുഎസിലെ പെന്‍സില്‍വാനിയയില്‍ മുന്നൂറിലധികം കത്തോലിക്ക പുരോഹിതര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത് ആയിരത്തിലധികം കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. യുഎസ് സുപ്രീം കോടതി പുറത്തുവിട്ട ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിലെ കത്തോലിക്ക പുരോഹിതര്‍ നടത്തിയ ലൈംഗികപീഡനങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനൊടുവിലുള്ള 900 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡീപ്പിച്ച് ഗര്‍ഭിണിയാക്കി ഗര്‍ഭഛിദ്രം നടത്തിച്ചതിന് ശേഷവും പുരോഹിതവൃത്തിയില്‍ തുടര്‍ന്നയാള്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. 15 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനും ഇതില്‍ ഉള്‍പ്പെടുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. മറ്റൊരു പുരോഹിതന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളുടെ മൂത്രവും യോനിയിലെ രോമങ്ങളും ആര്‍ത്തവരക്തവും സൂക്ഷിച്ച് വച്ചിരുന്നു.

2010 മുതല്‍ എല്ലാ മാസവും ഒരു തവണ രണ്ട് കുട്ടികളെ പീഡിപ്പിച്ച ഒരു പുരോഹിതന്‍ ഈ പട്ടികയിലുണ്ട്. കത്തോലിക്കരടക്കം 23 ഗ്രാന്‍ഡ് ജൂററുകളാണ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആറ് രൂപതകളുടെ രേഖകള്‍ പരിശോധിച്ചു. ഇരകളില്‍ നിന്ന് മൊഴിയെടുത്തു. ചോദ്യം ചെയ്യലിന് ഹാജരായ ഒരു ഡസനോളം പുരോഹിതരില്‍ മിക്കവരും കുറ്റം സമ്മതിച്ചു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/17i3Hk

https://www.azhimukham.com/spotlight-movie-sexual-abuses-catholic-church-media-investigation-oscar-manu-sebastian-azhimukham/

https://www.azhimukham.com/watching-the-oscars-will-be-very-personal-this-year-martin-baron-the-washington-post-executive-editor-azhimukham/

https://www.azhimukham.com/catholics-grateful-spotlight-movie-sexual-abuses-media-investigation/

×