June 05, 2026 |
Share on

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സുകുമാരകുറുപ്പ് മാതൃകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ കൊലപാതകത്തിന്റെ ദുരൂഹതകള്‍ ഒഴിയുന്നു

കേരളത്തിലെ സുകുമാരകുറുപ്പ് കേസ്‌ മാതൃകയില്‍ മരിച്ചത് താനാണെന്ന് വരുത്തി തീര്‍ത്ത് മറ്റോരു കത്തികരിഞ്ഞ ശരീരം കൊണ്ട് ഇടുകയായിരുന്നു മധ്യപ്രദേശിലെ ഹിമ്മത്ത് പാട്ടീദര്‍ (36) എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍.

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സുകുമാരകുറുപ്പ് മാതൃകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ കൊലപാതകത്തിന്റെ ദുരൂഹതകള്‍ ഒഴിയുന്നു. കേരളത്തിലെ സുകുമാരകുറുപ്പ് കേസ്‌ മാതൃകയില്‍ മരിച്ചത് താനാണെന്ന് വരുത്തി തീര്‍ത്ത് മറ്റോരു കത്തികരിഞ്ഞ ശരീരം കൊണ്ട് ഇടുകയായിരുന്നു മധ്യപ്രദേശിലെ ഹിമ്മത്ത് പാട്ടീദര്‍ (36) എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. താന്‍ മരിച്ചുവെന്ന വരുത്തിത്തീര്‍ക്കാനായി ജോലിക്കാരന്‍ മദന്‍ മാളവ്യയെ കൊലപ്പെടുത്തുകയായിരുന്നു ഹിമ്മത്ത്. 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു ഈ കൊലപാതകം.

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹിമ്മത്ത് പാട്ടീദര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത. ജനുവരി 23ന് ഹിമ്മത്തിനെ കമെദിലെ ഫാമില്‍ നിന്നും കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് ഫാമിലെത്തി നടത്തിയ അന്വേഷണത്തില്‍ പാടത്ത് നിന്ന് മൃതദേഹം കഴുത്തറുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരിച്ചത് ഹിമ്മത്താണെന്നാ നിഗമനത്തിലായിരുന്നു പോലീസ് ആദ്യം എത്തിയത്. കാരണം മൃതദേഹത്തിന് അടുത്ത് നിന്ന് ഹിമ്മത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, രക്തം പുരണ്ട ബെല്‍റ്റ്, ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെത്തിയിരുന്നു. ജോലിക്കാരനായ മദന്‍ മാളവ്യ ഹിമ്മതിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

വിശദമായ അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച അടിവസ്ത്രം മാളവ്യയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ ഡിഎന്‍ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹിമ്മത്ത് അല്ലെന്നും മാളവ്യ തന്നെയാണെന്നും തെളിഞ്ഞത്.

2018 ഡിസംബര്‍ 17ന് ഹിമ്മത്ത് 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പത്തു ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്ന ഹിമ്മത്തിന് ഇത് തിരിച്ചടയ്ക്കാന്‍ പണമില്ലായിരുന്നുവെന്നാണ് വിവരം.

കൂടുതല്‍ വായനയ്ക്ക്-  https://www.ndtv.com/india-news/rss-activist-was-found-murdered-last-week-dna-results-show-he-could-be-killer-1984527

Leave a Reply

Your email address will not be published. Required fields are marked *

×