July 16, 2026 |
Share on

വി സി നിയമനം; മുഖ്യമന്ത്രിയെ വെട്ടാന്‍ ഗവര്‍ണര്‍

സെര്‍ച്ച് കമ്മിറ്റിയില്‍ മുഖ്യമന്ത്രി വേണ്ട എന്നു കാണിച്ച് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സെര്‍ച്ച് കമ്മിറ്റികളില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍. ഈ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കാനാണ് ഗവര്‍ണര്‍ ആര്‍ വി ആര്‍ലേക്കര്‍ ശ്രമിക്കുന്നത്. ഇതിനായി സുപ്രിം കോടതിയില്‍ ഗവര്‍ണര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

സുപ്രിം കോടതിയുടെ തന്നെ നിര്‍ദേശത്തെ മറികടക്കാനാണ് ആര്‍ലേക്കര്‍ ഇപ്പോള്‍ അതേ കോടതിയെ തന്നെ സമീപിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കല്ല, പട്ടിക ചാന്‍സലര്‍ ആയ തനിക്ക് കൈമാറണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇത് അനുവദിച്ച് കിട്ടാനാണ് ആര്‍ലേക്കര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റര്‍ സര്‍വകലാശാലയിലെയും സാഹചര്യമെന്നാണ് പേക്ഷയില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ സമാന ഉത്തരവ് ബാധകമാക്കിയ ബംഗാളിലെ സാഹചര്യമല്ല കേരളത്തില്‍ ഉള്ളതെന്നും, ഈ രണ്ട് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുമുള്ള പങ്കുമില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യാതൊരു പങ്കുമില്ലെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. കേരളത്തിന്റെ രണ്ടു പ്രതിനിധികള്‍, ചാന്‍സിലറുടെ രണ്ട് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സെര്‍ച്ച് സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. യുജിസി ചട്ടപ്രകാരം, ഈ സെര്‍ച്ച് കമ്മിറ്റിയില്‍ ഒരു യുജിസി പ്രതിനിധി കൂടി വേണമെന്നും വാദമുണ്ട്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിലവിലെ സെര്‍ച്ച് കമ്മിറ്റിയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ കുറച്ച് അനുകൂലമാകും. അതൊഴിവാക്കാനാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ശ്രമിക്കുന്നത്. Vice Chancellor appointment;  Governor filed petition in the Supreme Court to exclude Chief Minister from search committee.

Content Summary; Vice Chancellor appointment;  Governor filed petition in the Supreme Court to exclude Chief Minister from search committee.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×