കാസ്ഗഞ്ച് കലാപത്തെ പറ്റി ആജ് തക് നുണ പറയുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിജിത് ശര്‍മ. കാസ്ഗഞ്ചില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്നും അഭിജിത് ശര്‍മ കുറ്റപ്പെടുത്തുന്നു. അഭിജിത്തിനെ അഭിനന്ദിച്ച് സാഗരിക ഘോഷ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. കാസ്ഗഞ്ചില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ മാധ്യമങ്ങള്‍ എങ്ങനെയാണു സഹായിക്കുന്നത് എന്നാണ് അഭിജിത്ത് ശര്‍മ ചൂണ്ടിക്കാട്ടുന്നത്.
യുപിയിലും കാശ്മീരിലെയും കേരളത്തിലെയും പോലെ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയില്ലേ എന്നും മറ്റുമുള്ള സംഘപരിവാര്‍ കള്ളങ്ങള്‍ ആവര്‍ത്തിക്കുന്ന തരത്തിലാണ് ആജ് തകിന്‍റെ ചോദ്യം. “ഭാരത് മേ തിരംഗാ ഫെഹരായാ തോ ദംഗാ?” (ഇന്ത്യയില്‍ ദേശീയ പതാക ഉയര്‍ത്തിയാല്‍ കലാപമോ?) എന്നാണ് ആജ് തക് ചോദിക്കുന്നത്. കാസ്ഗഞ്ചില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അഭിജിത് ശര്‍മ പറയുന്നു. മുസ്ലീങ്ങളായ പ്രദേശവാസികള്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ കാവിക്കൊടിയുമായി വന്ന യുവാക്കള്‍ പരിപാടി തടസപ്പെടുത്തുകയും സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു എന്ന് അഭിജിത് പറയുന്നു.
അഭിജിത്ത് ശര്‍മ സംസാരിക്കുന്നു:
MUST WATCH: Abhisar Sharma brutally exposes @aajtak and its nationalist anchor for peddling lies about Kasganj riots. Clearly self regulation is not working for Modi-fied media which is shamelessly instigating communal tension. BEA, Editors Guild etc are all dead. pic.twitter.com/WBYDF1jRan
— M S Rana⚓ (@ms_rana) January 28, 2018
Thank god there are still journalists like @abhisar_sharma around! https://t.co/Ofc8zB4WRV
— Sagarika Ghose (@sagarikaghose) January 29, 2018
https://www.azhimukham.com/india-iam-alive-man-declared-dead-speaks/
https://www.azhimukham.com/india-what-facts-kasganj-violence-media-hide/