June 26, 2026 |
Share on

‘നമ്മുടെ പടത്തിനൊരു പേര് വേണ്ടേ’; ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ ടീസർ പുറത്ത്

മമ്മൂട്ടി ചിത്രം പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’.

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി വരുന്ന ‘ആൻഡ് ദ ഓസ്കാർ
ഗോസ് ടു’വിന്റെ ടീസർ പുറത്ത് വന്നു. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ടാണ്. 15 സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ടീസറാണ് പുറത്ത് വന്നത്.

ടോവിനോയും സദ്ദീഖും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ടീസറിലുള്ളത്. ടോവിനോക്ക് പുറമെ അനു സിത്താര, സലീം കുമാർ, വിജയ് രാഘവൻ എന്നിവരും പ്രമുഖ വിദേശ താരങ്ങളും വേഷമിടുന്നുണ്ട്.

മമ്മൂട്ടി ചിത്രം പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ് ദ ഓസ്കാർ ഗോസ് ടു. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംവിധാനം. സംഗീതം ബിജിബാലാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *

×