June 04, 2026 |
Share on

അപകടത്തില്‍പെട്ട ശേഷം നിയന്ത്രണമില്ലാതെ പിഞ്ചുകുഞ്ഞുമായി ബൈക്ക്; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ബൈക്കോടിച്ചിരുന്നയാളും സ്ത്രീയും റോഡില്‍ വീഴുകയും കുഞ്ഞുമായി ബൈക്ക് മീറ്ററുകളോളം തനിയെ സഞ്ചരിക്കുകയും ചെയ്തു. തിരക്കേറിയ റോഡില്‍ കാറുകള്‍ക്കും വലിയ ലോറിക്കും ഇടയിലുടെയാണ് ഇരുചക്രവാഹനം തനിയെ സഞ്ചരിച്ചത്.

ബംഗളൂരുവിലെ തിരക്കേറിയ പാതയിലുണ്ടായ ബൈക്കപകടത്തില്‍ നിന്നും അത്ഭുതകരമായി പിഞ്ചുകുഞ്ഞിന്റെ രക്ഷപ്പെടല്‍. നഗരത്തിലെ നാലുവരിപ്പാതയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പിഞ്ചുകുഞ്ഞും സ്ത്രീയും ഉള്‍പ്പെടെ മുന്നു പേര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. ഇതോടെ ബൈക്കോടിച്ചിരുന്നയാളും സ്ത്രീയും റോഡില്‍ വീഴുകയും കുഞ്ഞുമായി ബൈക്ക് മീറ്ററുകളോളം തനിയെ സഞ്ചരിക്കുകയും ചെയ്തു. തിരക്കേറിയ റോഡില്‍ കാറുകള്‍ക്കും വലിയ ലോറിക്കും ഇടയിലൂടെയാണ് ഇരുചക്രവാഹനം തനിയെ സഞ്ചരിച്ചത്.

പിന്നീട് റോഡിന് സമീപത്തെ പുല്ലിലേക്ക് മറിഞ്ഞ ബൈക്കില്‍ നിന്നും കുട്ടി പരിക്കുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. റോഡിലുണ്ടായിരുന്ന മറ്റൊരു കാറിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലായിരുന്നു അളുകളെ അമ്പരപ്പിച്ച ദൃശ്യം പതിഞ്ഞത്. പുല്ലിലേക്കു വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ മറ്റ് വാഹനത്തിലുള്ളവര്‍ ഓടിയെത്തുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ബൈക്കില്‍ നിന്നും വീണ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുടുംബം ഹെല്‍മറ്റ് പോലും ധരിക്കാതെയായിരുന്നു സഞ്ചരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×