പ്രദേശത്തെ മലിനീകരണം കാരണം ഉണ്ടായ വിഷലിപ്തമായ നുരകളാണ് ഇവ. കെമിക്കല്‍ മലിനീകരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഈ മഞ്ഞ് പോലെയുള്ള നുരകള്‍ കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിലെ വല്ല റോമന്റിക്ക് സ്ഥലങ്ങളുമാണെന്ന് തെറ്റിദ്ധിരിക്കരുത്. ഇത് സ്ഥലം ബംഗളൂരുവാണ്. മലിനീകരണം കാരണം കുപ്രസിദ്ധമായ ബെലന്ദൂര്‍ തടാകത്തിലെ നുരകളാണ് ഈ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയായിരുന്നു പ്രദേശങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിന് ശേഷം ദുര്‍ഗന്ധം വമിക്കുന്ന പഞ്ഞിപോലത്തെ വലിയ നുരകള്‍ കൊണ്ട് മൂടുകയായിരുന്നു തടാകം.
900 ഏക്കറോളം പരന്ന് കിടക്കുന്ന തടാകത്തിന് സമീപമുള്ളത്, ബംഗളൂരൂവിലെ വളരെ തിരക്കേറിയ പാതകളിലൊന്നാണ്. തടാകത്തിന്റെ പല ഭാഗങ്ങളും പത്ത് അടിയോളം നുരകള്‍ നിറഞ്ഞ് പൊങ്ങിയിരിക്കുകയാണ്. പ്രദേശത്തെ മലിനീകരണം കാരണം ഉണ്ടായ വിഷലിപ്തമായ നുരകളാണ് ഇവ. കെമിക്കല്‍ മലിനീകരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ശക്തമായ മഴയുണ്ടാകുമ്പോള്‍ ഇവിടെ ഇത് പതിവാണ്. കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാരണം നാല് സെ.മീ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബംഗളൂരൂവില്‍ ഉണ്ടായിരിക്കുന്നത് എന്നാണ്.
നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ (വീഡിയോ)
ബെലന്ദൂര്‍ തടാകത്തിനെ വിശേഷിപ്പിക്കുന്നത് ‘നഗരത്തിലെ ഏറ്റവും വലിയ സെപ്റ്റിക്ക് ടാങ്ക്’ എന്നാണ്. ബലന്ദൂര്‍ തടാകത്തിന് സമീപമുള്ള യെമല്ലൂര്‍, വര്‍ത്തൂര്‍, ഭൈരമംഗല തടാകങ്ങളിലും അടുത്ത് തന്നെ ഇത്തരം നുരകള്‍ നിറഞ്ഞിരുന്നു.
ബെലന്ദൂര്‍ തടാകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം
Bengaluru’s new tourist attraction: Bellandur Lake. Suggestion @hd_kumaraswamy new tourism campaign idea. New revenue generation model: Pay for picture at this bizarre place which snows when it rains. pic.twitter.com/L4UJdf0tVf
— Theja Ram (@thejaram92) September 25, 2018
The infamous Bellandur Lake is frothing again in spite of measures put in place by the local agencies and the state government. Sewage still enters the lake.#ReporterDiary @nolanentreeo
Watch more such videos at https://t.co/FAHzdjSiWA pic.twitter.com/AtFWwscGVI— India Today (@IndiaToday) September 25, 2018
After the rain comes the woeful froth of toxic lakes in Bengaluru. Stink, froth rises out of the infamous #Bellandur lake after heavy rains lashed d city for 2 days straight pic.twitter.com/xm6oUXZv8e
— Anusha Ravi (@anusharavi10) September 25, 2018
#Bellandur lake frothing @IndiaToday @CMofKarnataka @nagarjund @madhuramchandra pic.twitter.com/IfabkUt2Ig
— nolan pinto (@nolanentreeo) September 25, 2018