‘ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാന ഓപ്പറേഷനുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന വിവരം വളരയധികം ഹൃദയ വേദനയോടെ അറിയിക്കുകയാണ്’ എന്നാണ് ജെറ്റ് എയര്‍വെയ്സ് അവരുടെ അവസാന പറക്കല്‍ പൂര്‍ത്തിയാക്കി ട്വിറ്ററില്‍ കുറിച്ചത്.
അമൃത്സര്‍-മുംബൈ വിമാന യാത്രയോടുകൂടി ജെറ്റ് എയര്‍വെയ്സ് തങ്ങളുടെ സര്‍വീസുകള്‍ അവസാനിപ്പിച്ചു. ബുധനാഴിച്ച രാത്രി 10.30ന് യാത്ര അവസാനിപ്പിച്ച് നിലത്തിറങ്ങിയതോടുകൂടിയാണ് ജെറ്റ് എയര്‍വെയ്‌സ് 25 കൊല്ലത്തെ സേവനം അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്‌സ് അന്താരാഷ്ട്ര -ആഭ്യന്തര സര്‍വ്വീസുകള്‍ അവസാനിപ്പിക്കുന്നത്. 8000 കോടി രൂപയുടെ കടക്കെണിയാണ് ജെറ്റ് എയര്‍വെയ്സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. വായ്പയിലൂടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചിരുന്നില്ല.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ജെറ്റ് എയര്‍വെയ്‌സ് സര്‍വ്വീസുകള്‍ അവസാനിപ്പിക്കുന്നത്. ‘ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാന ഓപ്പറേഷനുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന വിവരം വളരയധികം ഹൃദയ വേദനയോടെ അറിയിക്കുകയാണ്’ എന്നാണ് ജെറ്റ് എയര്‍വെയ്സ് അവരുടെ അവസാന പറക്കല്‍ പൂര്‍ത്തിയാക്കി ട്വിറ്ററില്‍ കുറിച്ചത്.
പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് മുന്‍പ് നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 35- 40 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തി വന്നിരുന്നത്. ഇന്നലെ 6 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. സര്‍വീസ് അവസാനിപ്പിച്ചത്തോടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് പണം മടക്കി നല്‍കുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് അറിയിച്ചിട്ടുണ്ട്.
ജെറ്റ് എയര്‍വെയ്‌സിന്റെ അവസാന യാത്രയുടെ വീഡിയോ കാണാം..
The last flight of #JetAirways that took off from Amritsar airport at 10:19 pm.
(Video: @nagarjund)#Vertical pic.twitter.com/awnn0xhWcU— India Today (@IndiaToday) April 17, 2019