May 21, 2025 |
Share on

‘എടീ, ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെ ഈ കേസിനു ജാമ്യം കിട്ടും’

ഡ്രാമയുടെ സെക്കൻഡ് ടീസർ പുറത്ത്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ.പ്രേക്ഷക ശ്രദ്ധ നേടിയ ലോഹത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ മോഹൻലാൽ പാടിയ പ്രോമോസോങ് വൈറൽആയിരുന്നു ഡ്രാമയുടെ സെക്കൻഡ് ടീസറാണ് ഇപ്പോൾ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറിന് വന്‍ സ്വീകരണമാണ് ലഭിച്ചരുന്നത്.

‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’ എന്ന് മോഹൻലാലിൻറെ കഥാപാത്രം ആശാ ശരത്തിനോട് പറയുന്ന രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഡബ്യു.സി.സിക്കുള്ള മറുപടി എന്ന രൂപത്തിലാണ് ആരാധകര്‍ പുതിയ ടീസറിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

ചിത്രത്തില്‍ ആശ ശരത്താണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി മേനോന്‍, സുബി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഡ്രാമ നവംബർ ഒന്നിനു തിയ്യേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×