June 06, 2026 |
Share on

ദുരഭിമാനക്കൊല പ്രമേയമാക്കിയ ‘മൃഗം’ ശ്രദ്ധേയമാകുന്നു; ഹ്രസ്വ ചിത്രം കാണാം

ഒറ്റ മുറിയില്‍ ചിത്രീകരിച്ചിരിക്കുന്ന മൃഗം വ്യത്യസ്തമായ കാഴ്ചാനുഭവം ആണ് പ്രേക്ഷകർക്ക് നൽകുന്നത്

പ്രേക്ഷക പ്രശംസ നേടി അനൂപ് മയ്യമ്പിള്ളി മുരളീധരന്‍ ഒരുക്കിയ ‘മൃഗം’ എന്ന ഷോര്‍ട്ട് ഫിലിം. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി ചിത്രം അനുദിനം നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലയാണ് ചർച്ച ചെയ്യുന്നത്.

വസീം മുഹമ്മദാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഒറ്റ മുറിയില്‍ ചിത്രീകരിച്ചിരിക്കുന്ന മൃഗം വ്യത്യസ്തമായ കാഴ്ചാനുഭവം ആണ് പ്രേക്ഷകർക്ക് നൽകുന്നത്. എഡിറ്റര്‍-ആസിഫ് പാവ്. ദ ഫോര്‍ബിഡന്‍ ഫിലിംസ് നിർമ്മിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ആഷിഖ് അബൂബക്കര്‍, അമല്‍ സി, സതീഷ്,രതീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×