June 05, 2026 |
Share on

‘കണ്ണോ നിലാക്കായൽ..’ ഒരു യമണ്ടന്‍ പ്രേമകഥയിലെ ദുൽഖറിന്റെ പ്രണയഗാനം പുറത്ത്

പ്രണയഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നജീം അര്‍ഷാദാണ് ഈ ഗാനം ആലപിക്കുന്നത്

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ ഒരു പ്രണയഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. നാടന്‍ വേഷപ്പകര്‍ച്ചയില്‍ ദുല്‍ഖര്‍ എത്തുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

പ്രണയഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നജീം അര്‍ഷാദാണ് ഈ ഗാനം ആലപിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് നാദിര്‍ഷയാണ്.

സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ‘ഒരു യമണ്ടൻ പ്രണയ കഥ’യിൽ നായികയായി എത്തുന്നത്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫും സി.ആർ. സലീമും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ.

Leave a Reply

Your email address will not be published. Required fields are marked *

×