June 06, 2026 |
Share on

ക്രിക്കറ്റ് ആവേശവുമായി ‘സച്ചിനി’ലെ ‘പോരാടുന്നേ പോരാടുന്നേ..’ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. “പോരാടുന്നെ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹരി നാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ തന്നെയാണ്.  നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എൽപുരം ജയസൂര്യയാണ്.സന്തോഷ് നായർ ആണ് സംവിധാനം. കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ അപ്പനി […]

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. “പോരാടുന്നെ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹരി നാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ തന്നെയാണ്.

നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എൽപുരം ജയസൂര്യയാണ്.സന്തോഷ് നായർ ആണ് സംവിധാനം. കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ അപ്പനി ശരത്ത്, രേഷ്മ രാജൻ (ലിച്ചി ), അജു വർഗീസ്, ഹരീഷ് കണാരൻ,എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെ.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായി ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

×