June 04, 2026 |
Share on

200 മില്യൺ കാഴ്ചക്കാരും കടന്ന് ‘റൗഡി ബേബി’; ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം

ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന്‍റെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്

യൂട്യൂബില്‍ 200 മില്യണിലധികം തവണ കണ്ട മാരി 2 ലെ റൌഡി ബേബി എന്ന ഗാനം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിച്ച റൌഡി ബേബി ഗാനത്തിന്‍റെ വേഗത കൊണ്ടും ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ടുമാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന്‍റെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. ഗാനത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സംവിധായകന്‍ ബാലാജി മോഹന്‍, നായിക സായ് പല്ലവി എന്നിവര്‍ ഗാനം ചിത്രീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുന്നതിലൂടെ മേക്കിങ് വീഡിയോയും കാണിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ധനുഷ്, സായ് പല്ലവി എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഗാനരംഗം ഇപ്പോഴും പ്രേക്ഷകരുടെ മനം കവര്‍ന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×