June 26, 2026 |
Share on

സല്‍മാന്‍ ഖാന്റെ വിവാദമായ പുതുമുഖ ചിത്രം ലൗരാത്രിയിലെ ഗാനം പുറത്തുവിട്ടു

ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം ലൗരാത്രിയിലെ പുതിയ ഗാനം പുറത്തുവിട്ടു. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ രംഗ് താരി എന്ന ഗാനം എത്തിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ദേവ് നേഗിയും യോ യോ ഹണി സിംഗുമാണ്. തനിഷ്‌ക് ബാഗ്ചിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷബീര്‍ അഹമ്മദിന്റേതാണ് വരികള്‍. സല്‍മാന്‍ഖാന്‍ തന്നെയാണ് ഗാനം ട്വിറ്ററിലൂടെ പങ്കുവെച്ചത്. പുതുമുഖങ്ങളായ ആയുഷ് ശര്‍മ്മ, വരീന ഹുസൈനുമാണ് ചിത്രത്തിലെ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

×