June 05, 2026 |
Share on

പുലിക്കോട്ടിലിന്റെ വരികള്‍ക്ക് തുടര്‍ന്നെഴുതിയ പാട്ട്; ‘തമാശ’യിലെ ”പാടി ഞാൻ..” വീഡിയോ ഗാനം കാണാം

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘പാടി ഞാൻ..’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുടെ നിർമാണത്തിൽ നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തമാശ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു.

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘പാടി ഞാൻ..’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. പ്രശസ്ത മാപ്പിള സാഹിത്യക്കാരനായ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികള്‍ക്ക് തുടര്‍ന്നെഴുതുന്ന മുഹ്സിന്‍ പരാരി എന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ഗാനത്തിന്റെ ആദ്യ പ്രൊമോ വീഡിയോ ശ്രദ്ധേയമായിരുന്നു.’തമാശ’ ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×