അർണോൾഡ് ഷ്വാർസ്നെഗറും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തും.
ഹോളിവുഡ് ചിത്രം ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം റിലീസിനൊരുങ്ങുന്നു. ടിം മില്ലെർ സംവിധാനം ചെയുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ടെർമിനേറ്റർ: ഡാർക് ഫേറ്റ്’ എന്ന പേരിലാണ് ഒരുങ്ങുന്നത്. ഡെഡ്പൂള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്ത് വിട്ടൂ.
1984ലാണ് ടെര്‍മിനേറ്റര്‍ പരമ്പരയിലെ ആദ്യ ചിത്രമിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്‌തത് പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂണ്‍ ആയിരുന്നു. ഇത്തവണ ചിത്രത്തിന്റെ സഹനിര്‍മാതാവിയും അദ്ദേഹമെത്തുന്നുണ്ട്. അർണോൾഡ് ഷ്വാർസ്നെഗറും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തും. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ ഒന്നിന് ചിത്രം തീയേറ്ററിലെത്തും.