July 19, 2025 |
Share on

‘ഇതാണ് അമേരിക്ക’; ഇപ്പോള്‍ സൈബര്‍ ലോകത്തെ തരംഗം ഈ ആല്‍ബമാണ്

പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 10 മില്ല്യന്‍ ആളുകളാണ് വീഡിയോ കണ്ടത്

പ്രമുഖ ഗായകനും നടനും എഴുത്തുകാരനും സംവിധായകനും കൊമേഡിയനുമൊക്കെയായ ചൈൽഡിഷ് ഗാംബിനോ എന്ന പേരില്‍ അറിയപ്പെടുന്ന ഡൊണാൾഡ് ഗ്ലോവറിന്‍റെ പുതിയ സംഗീത ആല്‍ബമായ ‘ദിസ് ഈസ് അമേരിക്ക’ സൈബര്‍ ലോകത്ത് തരംഗമാവുകയാണ്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 10 മില്ല്യന്‍ ആളുകളാണ് വീഡിയോ കണ്ടത്. 2018 ലെ ഏറ്റവും മികച്ച ഗാനമാണിതെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്. അമേരിക്കയിലെ സമകാലീന സംഭവവികാസങ്ങളാണ് പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്. തോക്ക് സംസ്കാരവും കലാപങ്ങളും വംശീയതയും പശ്ചാത്തലമാക്കി മനോഹരമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് ഗ്ലോവര്‍ ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരെക്കുറിച്ചുള്ള വാര്‍പ്പ്മാതൃകകളെ പൊളിച്ചെഴുതുന്ന ആല്‍ബത്തെ കുറിച്ച് നിരവധി വ്യാഖ്യാനങ്ങളാണ് സോഷ്യല്‍ മീഡിയ പങ്ക് വെയ്ക്കുന്നത്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×