June 05, 2026 |
Share on

ഐ എഫ് എഫ് ഐയില്‍ നിന്നും ഒഴിവാക്കപ്പെട്ട ന്യൂഡിന്റെ ട്രെയിലര്‍

മുംബയിലെ ഒരു കലാ പഠന കേന്ദ്രത്തിലെ ന്യൂഡ് മോഡലിന്റെ കഥയാണ് ന്യൂഡ് പറയുന്നത്.

രവി യാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡും സനല്‍കുമാര്‍ ശശിധരന്റെ മലയാളം ചിത്രം സെക്സി ദുര്‍ഗ്ഗയും ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അവസാന നിമിഷം വരെ ഇന്ത്യന്‍ പനോരമ പട്ടികയില്‍ ഇടം പിടിച്ചിരുന്ന ചിത്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇടപെട്ടാണ് ഒടുവില്‍ ഒഴിവാക്കിയത്. പ്രമുഖ സംവിധായകന്‍ സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള 13 അംഗ ജൂറിയാണ് ഇത്തവണത്തെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. വിവാദത്തെ തുടര്‍ന്ന് സുജോയ് ഘോഷും സംവിധായകന്‍ ഗ്യാന്‍ കോറിയയും, എഡിറ്റര്‍ അപൂര്‍വ അസ്രാനിയും രാജിവെച്ചിരുന്നു. മുംബയിലെ ഒരു കലാ പഠന കേന്ദ്രത്തിലെ ന്യൂഡ് മോഡലിന്റെ കഥയാണ് ന്യൂഡ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×