ബോളിവുഡില്‍ ലൈംഗിക ചൂഷണമില്ലാത്തത് കൊണ്ടല്ല ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ വരാത്തതെന്നാണ് നടി കല്‍ക്കി കോച്ച്‌ലിന്‍ പറയുന്നത്. എന്തുകൊണ്ട് ബോളിവുഡിലെ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നില്ല എന്നാണ് കല്‍കി കോച്‌ലിന്‍ ബിബിസിയുമായുള്ള അഭിമുഖത്തില്‍ പറയുന്നത്.
ഹോളിവുഡില്‍ മാത്രമല്ല, ബോളിവുഡിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് നടി കല്‍ക്കി കോച്ച്‌ലിന്‍. ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തുറന്നുപറയുന്ന മീ ടൂ ഹാഷ് ടാഗ് കാംപെയിനിന് തുടക്കം കുറിച്ചത് ഹോളിവുഡില്‍ നിന്നാണ്. 2017ല്‍ ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാംപെയിനുകളില്‍ ഒന്നായിരുന്നു മീ ടു. നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്‌ററീന്‍, കെവിന്‍ സ്‌പേസി എന്നിവര്‍ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയിലും മീ ടൂ തരംഗമായി. എന്നാല്‍ ബോളിവുഡിലേയ്ക്ക് എത്തുമ്പോള്‍ മീ ടൂവിന് അങ്ങനെ പിന്തുണയൊന്നും കിട്ടുകയുണ്ടായില്ല. ബോളിവുഡില്‍ ലൈംഗിക ചൂഷണമില്ലാത്തത് കൊണ്ടല്ല ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ വരാത്തതെന്നാണ് നടി കല്‍ക്കി കോച്ച്‌ലിന്‍ പറയുന്നത്. എന്തുകൊണ്ട് ബോളിവുഡിലെ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നില്ല എന്നാണ് കല്‍കി കോച്‌ലിന്‍ ബിബിസിയുമായുള്ള അഭിമുഖത്തില്‍ പറയുന്നത്.
ലൈംഗികചൂഷണം സംബന്ധിച്ച അനുഭവങ്ങള്‍ താരങ്ങള്‍ക്ക് മടിയാണ്. നേരിടുന്ന വലിയ സമ്മര്‍ദ്ദവും കരിയറിനെക്കുറിച്ചുള്ള പേടിയും തന്നെ കാരണം. നൂറ് കണക്കിന് അഭിപ്രായങ്ങളാണ് നിങ്ങള്‍ക്ക് നേരെ വരുന്നത്. അത് നിങ്ങളെ വൈകാരികമായി ബാധിക്കാം. ലൈംഗിക പീഡനം വ്യാപകമാണ്. ഇരകളാകുന്ന സ്ത്രീകള്‍ മരവിപ്പിന്റെ അവസ്ഥയിലാണ്. പുരുഷന്മാര്‍ ഇതിന്റെ ഗൗരവം തിരിച്ചറിയുന്നുമില്ല – കല്‍ക്കി പറഞ്ഞു.
വീഡിയോ: