June 04, 2026 |
Share on

‘ഇത് റോബോട്ടുകളുടെയും ലോകം’ : ഹോളിവുഡ് സ്റ്റൈൽ യന്തിരൻ 2.0 ട്രെയിലർ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഈ വര്ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന യന്തിരൻ 2 (2.0) ആദ്യ ടീസർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ടീസറിന്റെ പ്രധാനആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം മറ്റൊരു ആകർഷണമാണ്..മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും.

രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.ആമി ജാക്സൺ ആണ് നായിക..

Leave a Reply

Your email address will not be published. Required fields are marked *

×