March 26, 2025 |
Share on

ഞാന്‍ പൊതുസ്വത്തല്ല; ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തില്‍ കയര്‍ത്ത് വിദ്യ ബാലന്‍

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം

ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തില്‍ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം വിദ്യ ബാലന്‍. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചായിരുന്നു ആരാധകന്‍ അപമര്യാദയോടെ വിദ്യയോട് പെരുമാറിയത്. വിമാനത്താവളത്തില്‍ വിദ്യയ കണ്ട ഒരു ആരാധകന്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനു സമ്മതിച്ച് വിദ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആരാധകന്‍ വിദ്യയുടെ അനുവാദം ഇല്ലാതെ തന്നെ താരത്തെ ചുറ്റിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതയായ നടി അയാള്‍ക്കെതിരെ കയര്‍ത്തു. നിങ്ങള്‍ എന്താണു ചെയ്യുന്നത്? ഇതു തെറ്റാണ്. മര്യാദയോടെ പെരുമാറു; വിദ്യ അയാളോട് പറഞ്ഞു.

പിന്നീട് ഈ സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് വിദ്യ തന്റെ നിലപാട് ആവര്‍ത്തിച്ചു. ഒരപരിചിതന്‍ അനുവാദമില്ലാതെ നിങ്ങളുടെ ശരീരത്തില്‍ കൈവയ്ക്കാന്‍ ശ്രമിച്ചാല്‍ അതൊരു ആണിനായാലും പെണ്ണിനായാലും അസ്വസ്ഥത ഉണ്ടാക്കും. നിങ്ങളുടെ സ്വകാര്യതയിലേക്കാണ് അവര്‍ കടന്നു കയറുന്നത്. സെലിബ്രിറ്റികള്‍ പബ്ലിക് ഫിഗറായിരിക്കാം, പക്ഷേ അവര്‍ പൊതുസ്വത്താണെന്നു കരുതരുത്; വിദ്യ പറഞ്ഞു.

×