UPDATES

കായികം

ഒരിക്കല്‍ വിനേഷ് തന്നെ പറഞ്ഞിട്ടുണ്ട്; ‘എത്ര തവണ വീണാലും ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കും”

വീഴ്ച്ചകളിൽ നിന്ന് പറന്നയുരുന്ന ഇന്ത്യയുടെ ഫീനിക്സ്

                       

ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടത്തിലെത്താനുള്ള അവസാന മണിക്കൂറിലാണ് രാജ്യം നിരാശയിലാണ്ടത്.  ഭാര പരിശോധനയിൽ പരാജയപ്പെട്ടത്തോടെ 50 കിലോ വിഭാഗത്തിലെ ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയായിരിക്കുകയാണ് വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേട്ടത്തിനായി അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരായ ഫൈനലിൽ ഇറങ്ങാനിരിക്കെയാണ്   പുറത്താക്കൽ.  അയോഗ്യതക്ക് പിന്നാലെ അടുത്ത നടപടി എന്താണെന്ന ചോദ്യമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.Vinesh Phogat’s struggles in Olympic

2024 ലെ പാരിസിൽ ഒളിമ്പിക്‌സ് മെഡലിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ യാത്ര കനൽപാതയിലൂടെയായിരുന്നു. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വിനേഷിൻ്റെയും മറ്റ് ഗുസ്തി താരങ്ങളുടെയും സമരവും, തെരുവിൽ നിന്ന് പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയ അവഹേളനങ്ങൾക്കും മറുപടിയാണ്  സ്വർണ്ണ മെഡലിന്റെ തിളക്കത്തിലേക്ക് വിനേഷ് കുതിച്ചത്.

എന്നാൽ ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് അയോഗ്യയാക്കപ്പെട്ടു. ശരീരഭാരം 100 ഗ്രാം അധികമായതോടെയാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ നിന്ന് പുറത്തായിരിക്കുന്നത്. താരത്തിന്റെ അയോഗ്യതയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.അപ്പീലുമായി മുന്നോട്ട് പോകാൻ കഴിയുമോ എന്നതുൾപ്പെടെ ചോദ്യ ചിഹ്നമാണ്.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയുമായി സംസാരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അയോഗ്യത ഉണ്ടാകാനിടയായ സാഹചര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി ഇതിനെ നേരിടാൻ ഇന്ത്യയ്ക്ക് സാധ്യമായ പോംവഴികളെ കുറിച്ചും ആരാഞ്ഞിട്ടുണ്ട്. വിനേഷിനെ പൂർണമായും സഹായിക്കാനുള്ള ഏർപ്പാടുകൾ എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, വിനേഷിനെ പിന്തുണക്കാനായി കഴിയുമെങ്കിൽ അയോഗ്യതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും അദ്ദേഹം പി ടി ഉഷയെ പ്രോത്സാഹിപ്പിച്ചു. വിനീഷിന്റെ ഒളിമ്പിക്സ് യാത്രകൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. പലപ്പോഴും ലക്ഷ്യത്തിലെത്തും മുൻപേ നിർഭാഗ്യം അവരെ തേടിയെത്തിയിരുന്നു.

2016 റിയോയിൽ ഒളിമ്പിക് അരങ്ങേറ്റം

റിയോ 2016 ലെ വിനേഷ് ഫോഗട്ടിൻ്റെ ഒളിമ്പിക് അരങ്ങേറ്റം വേദനയും കണ്ണീരും നിറഞ്ഞതായിരുന്നു. മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന അവർ 11-0 വിജയത്തോടെ മികച്ച തുടക്കമാണ് കുറിച്ചത്. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സൺ യാനനെതിരെയായിരുന്നു ഏറ്റു മുട്ടിയത്. അബദ്ധത്തിൽ എതിരാളി കാലിൽ വീണതിനെത്തുടർന്ന് വിനേഷിന് ഗുരുതരമായി പരിക്കേറ്റു. അന്ന് വിനേഷിനെ സ്‌ട്രെച്ചറിൽ കയറ്റിയാണ് വേദിയിൽ നിന്ന് മാറ്റിയത്, അവരുടെ വലതു കാൽമുട്ടിലേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, പരിശീലനം ആരംഭിക്കുന്നതിന് അഞ്ച് മാസത്തോളം വേണ്ടിവന്നു. 2018-ലാണ് പിന്നീട് മത്സരിക്കാനായത്.

2021 ടോക്കിയോയിലെ പരാജയം

കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നു. 16-ാം റൗണ്ടിൽ റിയോ 2016-ലെ വെങ്കല മെഡൽ ജേതാവായ സ്വീഡൻ്റെ സോഫിയ മാറ്റ്‌സണെ തോൽപ്പിച്ചാണ് ആ വർഷം അവർ മത്സരം ആരംഭിച്ചത്. എന്നാൽ, ബെലാറസിൻ്റെ വനേസ കലാഡ്‌സിൻസ്‌കായുടെ അപ്രതീക്ഷിത വിജയത്തോടെ ഫൈനലിൽ നിന്ന് പുറത്തായി. തോൽവിയെ തുടർന്ന്, ടോക്കിയോയിലെ പെരുമാറ്റത്തിന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) വിനേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.

ശസ്ത്രക്രിയ മുടക്കിയ മത്സരം

2021 ലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഗുസ്തി ടീമിനെ തെരഞ്ഞെടുക്കാനുള്ള ട്രയൽസിനിടെയാണ് മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ട് പിന്മാറുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ, കൈമുട്ടിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വിനേഷ് സോഷ്യൽ മീഡിയയിൽ ഇപ്രകാരം പോസ്റ്റ് ചെയ്തു: “ശസ്ത്രക്രിയ കഴിഞ്ഞു! പക്ഷെ എത്ര തവണ വീണാലും ഞാൻ ഉയർത്തെഴുന്നേറ്റു കൊണ്ടിരിക്കും” ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ വിനേഷ് പാലിച്ചു. ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലവും ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും നേടിയാണ് അവർ വേദി വിട്ടത്. 2023 ജൂണിൽ വീണ്ടും കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയയായി.

മാറ്റിവച്ച ഏഷ്യൻ ഗെയിംസിനായി ഹാങ്ഷൗവിൽ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരപകടം ഉണ്ടാകുന്നത്. ഓഗസ്റ്റിൽ പരിശീലനത്തിനിടെ വിനേഷിന്റെ ഇടത് കാൽമുട്ടിന് പരിക്കേറ്റു, ഇതോടെ ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റിൻ്റെ (എസിഎൽ) ടിയർ പൂർണ്ണമായും, ലാറ്ററൽ കൊളാറ്ററൽ ലിഗമെന്റിന് (എൽസിഎൽ) ഭാഗികമായും പരിക്കേറ്റു. “ശസ്‌ത്രക്രിയ മാത്രമാണ് എൻ്റെ രോഗം വിട്ടുമാറാനുള്ള ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു. 2018ൽ ജക്കാർത്തയിൽ നടന്നതുപോലെ ഇന്ത്യക്ക് മറ്റൊരു ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടുകയെന്നത് എൻ്റെ സ്വപ്നമായിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഈ പരിക്ക് മൂലം എനിക്ക് പങ്കെടുക്കാൻ കഴിയില്ല.” വിനേഷ് ഫോഗട്ട് പറഞ്ഞു.2024 ലും വിജയത്തിന്റെ തൊട്ടരികിൽ നിന്നാണ് വിനേഷിന് പിന്മാറേണ്ടി വന്നിരിക്കുന്നത്. അടുത്ത വർഷം ഇതിനെയും വെല്ലുവിളിച്ചു കൊണ്ട് അവർ ഒളിമ്പിക്സ് വേദയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഒരു രാജ്യവും, കായിക പ്രേമികളും. Vine sh Phogat’s struggles in Olympic

Content summary ; Vinesh Phogat’s struggles, ACL injuries, elbow surgeries, 2 Olympic heartbreaks, and disqualification from Paris 2024

Share on

മറ്റുവാര്‍ത്തകള്‍