സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തിലധികം മാനേജിംഗ് ഡയറക്ടറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ നിയമപരമായി അനുവാദമില്ലാതിരുന്നിട്ടും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ എംഡി ചട്ടങ്ങള്‍ ലംഘിച്ച് തുടരുന്നു. പുന്നപ്ര വയലാര്‍ സമര സേനാനിയും സിപിഎം മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന പികെ ചന്ദ്രാനന്ദന്റെ മകള്‍ വിസി ബിന്ദുവിന്റെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. അടുത്തവര്‍ഷം വിരമിക്കുന്ന ബിന്ദു നേരിട്ടുള്ള സെലക്ഷന്‍ മുഖേന എംഡിയായി 65 വയസ്സു വരെ തുടരാന്‍ ശ്രമിച്ചു തുടങ്ങിയതോടെയാണ് പാര്‍ട്ടിയിലും സര്‍ക്കാര്‍ തലത്തിലും ഇത് ചര്‍ച്ചയായിരിക്കുന്നത്.violation of rules in deputation to cpm organizational leader
സര്‍വീസ് റൂള്‍സ് പ്രകാരം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെയും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഡെപ്യൂട്ടേഷനില്‍ തുടരാന്‍ അനുവദിക്കാന്‍ പാടില്ല; (ചട്ടം 140(ബി)). സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളും ബന്ധുനിയമനങ്ങളും പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തുടര്‍ച്ചയായി അലോസരപ്പെടുത്തുമ്പോഴും വനിതാ വികസന കോര്‍പറേഷന്‍ എംഡിയെ സംരക്ഷിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. ഒന്നാം പിണറായി മന്ത്രിസഭാ അധികാരത്തില്‍ വന്ന 2016 ല്‍ ആണ് വനിതാ വികസന കോര്‍പ്പറേഷന്‍ എംഡിയായി വിസി ബിന്ദു നിയമിതയായത്. 2025 ആകാറായിട്ടും ബിന്ദു എംഡി കസേരയില്‍ തുടരുകയാണ്. തുടര്‍ച്ചയായി എട്ടുവര്‍ഷവും ബിന്ദു വനിതാ വികസന കോര്‍പ്പറേഷനിലെ എംഡിയായി നിയമവിരുദ്ധമായി തുടരുന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍ തന്നെയാണെന്ന ആരോപണവും ശക്തമാണ്.

ചട്ടപ്രകാരം, മറ്റു സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എംഡി യായി നിയമിതരാകുന്നവര്‍ അഞ്ച് വര്‍ഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞ് സ്വന്തം സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യണം. എല്ലാ എംഡിമാരുടെയും കാര്യത്തില്‍ നടപ്പാക്കാറുള്ള ഈ ചട്ടം ബിന്ദുവിന്റെ കാര്യത്തില്‍ മാത്രം നോക്കുകുത്തിയായി. യഥാര്‍ത്ഥത്തില്‍ ഡെപ്യൂട്ടേഷന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ വ്യക്തികള്‍ സ്വയം ഒഴിഞ്ഞ് പോകുകയാണ് വേണ്ടത്. ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും തുടരുന്ന പക്ഷം ആ കാലയളവിലെ ശമ്പളവും മറ്റ് അലവന്‍സുകളും കൊടുക്കില്ലെന്നുമാണ്. രേഖാമൂലം കാലാവധി നീട്ടി നല്‍കാതെ ഡെപ്യൂട്ടേഷനില്‍ തുടര്‍ന്നാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പൊതുവെ അഞ്ചുവര്‍ഷം വരെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടിക്കൊടുക്കുകയാണ് പതിവ്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുശേഷവും ബിന്ദുവിന്റെ കാര്യത്തില്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചിരിക്കുകയാണ്. ഉത്തരവ് ലംഘിച്ച് ശമ്പളവും മറ്റ് അലവന്‍സുകളും കൈപ്പറ്റാനും ഒരു തടസ്സവുമുണ്ടായിട്ടില്ല.
വനിതാ വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം എംഡി ഉണ്ടായിരിക്കെയാണ് അദ്ദേഹത്തെ മാറ്റി ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വിസി ബിന്ദുവിനെ നിയമിച്ചത്. സ്ഥിരം എംഡി ഡോ. പിടിഎം സുനീഷിനെതിരേ വിജിലന്‍സ് അന്വേഷണമുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു മാറ്റം. എന്നാല്‍ നിലവില്‍ സുനീഷിനെതിരേ കേസുകളോ അന്വേഷണങ്ങളോ ഇല്ലെന്നാണ് വിവരം. സ്വന്തം തസ്തികയിലേക്ക് തിരിച്ചുവരാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും അദ്ദേഹത്തിന് അതിന് കഴിയുന്നില്ല. 2006-2011 കാലയളവില്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ഡോ.പിടിഎം സുനീഷിനെ വനിതാ വികസന കോര്‍പ്പറേഷന്റെ സ്ഥിരം എംഡിയായി നിയമിച്ചത്.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടതുപക്ഷ സംഘടനയായ സ്പാറ്റോ (SPATO) യുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് വി സി ബിന്ദു. പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിലെ വെല്‍ഫെയര്‍ ഓഫീസറായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ എംഡിയായത്. ഇതിനെല്ലാം പുറമെ എംഡി സ്ഥാനം നിലനിര്‍ത്തുന്നതിന് ആ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയായി സ്വന്തം വിദ്യാഭ്യാസ യോഗ്യത തന്നെ നിശ്ചയിച്ച് ഉത്തരവ് ഇറക്കി എന്ന ആരോപണവും ബിന്ദുവിനെതിരെയുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാണ്.
കെഎംഎംഎല്ലിലെ പ്രായപരിധി 58 വയസാണെന്നിരിക്കെ ബിന്ദു അടുത്തവര്‍ഷം വിരമിക്കേണ്ടതാണ്. എന്നാല്‍ സ്ഥിരനിയമനത്തിലൂടെ എത്തുന്നവര്‍ക്ക് 65 വയസ് വരെ തുടരാമെന്നിരിക്കെ സര്‍വീസ് കാലാവധി നീട്ടി എടുക്കാനുള്ള തത്രപ്പാടിലാണ്. അതിനായി അധികയോഗ്യതയുള്ളവരുടെ പട്ടികയില്‍ കയറിക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള സെലക്ഷന്‍ വഴി എംഡി കസേരയുടെ കാലാവധി നീട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയയാള്‍ മറ്റൊരു സ്ഥാപനത്തിലെ ഡെപ്യൂട്ടേഷന് ശേഷം മടങ്ങിവരുമ്പോള്‍ നിയമപ്രകാരം മാതൃസ്ഥാപനത്തില്‍ നിയമനം നല്‍കണം. ഈ ഉത്തരവുകളെയെല്ലാം മറികടന്നാണ് ബിന്ദു ഇപ്പോഴും വനിതാ വികസന കോര്‍പ്പറേഷന്റെ എംഡിയായി തുടരുന്നത്.

അതേസമയം, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ വിനയനെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ എംഡി സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ 10 വര്‍ഷമായ വിനയനെ മാറ്റിയത്.
വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് ഇതില്‍ പ്രതികരണം തേടി മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവ്യക്തമായിരുന്നു മറുപടി. അപ്പോഴും ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ എട്ട് വര്‍ഷമായി തുടരുന്നത് ചട്ടവിരുദ്ധമാണ് എന്നത് തന്നെയാണ് വ്യക്തമാകുന്നത്.
തനിക്ക് കെഎസ്ആര്‍ ബാധകമല്ലെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ബാധകമായ ചട്ടം വേറെയാണെന്നും വിസി ബിന്ദു അഴിമുഖത്തോട് പ്രതികരിച്ചു. കെഎംഎംഎല്ലില്‍ നിന്നുള്ള എന്‍ഒസി തനിക്കുണ്ട്. സുനീഷിന്റെ സ്ഥിരനിയമനം കമ്പനി നിയമപ്രകാരം നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, കെഎംഎംഎല്ലിന്റെ എന്‍ഒസി കൊണ്ടുമാത്രം അവിടെ നിന്ന് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തില്‍ നിയമനം നല്‍കില്ലെന്നും അവരെ എം ഡിയായി നിയമിച്ചത് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായത് കൊണ്ടുതന്നെ സര്‍വീസ് ചട്ടങ്ങള്‍ ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, എംഡിയായി സുനീഷിനെ വിഎസ് സര്‍ക്കാര്‍ നിയമിച്ച ഉത്തരവ് റദ്ദാക്കുകയോ അതിനെതിരെ ഏതെങ്കിലും വിധികള്‍ വരികയോ ചെയ്തിട്ടുമില്ല. violation of rules in deputation to cpm organizational leader
Content Summary: violation of rules in deputation to cpm organizational leader
VC Bindu violation of rules deputation violation cpm pk chandranandhan kerala state womes development corporation pinarayi vijayan