June 06, 2026 |
Share on

‘സ്വര്‍ഗ്ഗത്തിലുള്ള എന്റെ അച്ഛന് ഈ പിറന്നാള്‍ സന്ദേശം എത്തിക്കുമോ?’ 7 വയസുകാരന്റെ കത്ത് സ്വീകരിച്ച് കൊറിയര്‍ കമ്പനി

ജോസ് പിതാവിനയച്ച കത്ത് യഥാസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആകാശത്തുണ്ടായിരുന്ന നക്ഷത്രങ്ങളെയും മറികടന്ന് കത്ത് പിതാവിന്റെ കൈയിലെത്തിയ്ക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നും സീന്‍ മില്ലിഗന്‍ മറുപടി കത്തില്‍ പറയുന്നു.

‘സ്വര്‍ഗ്ഗത്തിലുള്ള എന്റെ അച്ഛന് ഈ പിറന്നാള്‍ സന്ദേശം എത്തിക്കാന്‍ കഴിയുമോ?.. നന്ദി’ 7 വയസുകാരന്‍ ജോസ് തന്റെ മരിച്ചുപോ പിതാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അയ്ച്ച ഈ കത്ത് സ്വീകരിക്കുക തന്നെ ചെയ്തു കൊറിയര്‍ കമ്പനി. ബ്രിട്ടീഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു സന്ദേശം ലഭിച്ചത്.

ജോസിന്റെ ആഗ്രഹ പ്രകാരം അമ്മ ടെറി കോപ്ലാന്‍ഡ് ആണ് ഈ കത്ത് റോയല്‍ മെയിലില്‍ എത്തിച്ചത്. മകന്റെ ആഗ്രഹം എന്നതില്‍ ഉപരി മറ്റൊന്നും ചിന്തിക്കാതെ ടെറി എത്തിച്ച കത്തിന് റോയല്‍ മെയിലിന്റെ അസിസ്റ്റന്റ് ഓഫീസ് മാനേജര്‍ സീന്‍ മില്ലിഗന്‍ മറുപടിയുമായി എത്തി.

ജോസ് പിതാവിനയച്ച കത്ത് യഥാസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആകാശത്തുണ്ടായിരുന്ന നക്ഷത്രങ്ങളെയും മറികടന്ന് കത്ത് പിതാവിന്റെ കൈയിലെത്തിയ്ക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നും സീന്‍ മില്ലിഗന്‍ മറുപടി കത്തില്‍ പറയുന്നു.

കൊറിയര്‍ കമ്പനിയുടെ മറുപടിയില്‍ നന്ദിയും ക്രിസ്മസ് ആശംസകളും നേര്‍ന്ന് ടെറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

96’ല്‍ നിന്ന് നീക്കം ചെയ്ത റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ രംഗങ്ങളും പുറത്തുവിട്ടു/ വീഡിയോ

“അവന്‍ അര്‍ജന്റീനക്കാരനാണ്, തീരെ അച്ചടക്കമില്ല”, എന്നെ പോലെ സ്വതന്ത്രന്‍: പോപ്പ് ഫ്രാന്‍സിസ്

Leave a Reply

Your email address will not be published. Required fields are marked *

×