June 26, 2026 |
Share on

ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തി അഫ്ഗാന്‍ താരത്തിന്റെ വെടിക്കെട്ട് / വീഡിയോ

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസായിയാണ് ഒരു ഓവറിലെ 6 പന്തുകളും ബൗണ്ടറികൾ കടത്തിയത്

ഒരു ഓവറില്‍ 6 സിക്‌സറുമായി അഫ്ഗാന്‍ താരത്തിന്റെ മിന്നും പ്രകടനം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസായിയാണ് ഒരു ഓവറിലെ 6 പന്തുകളും ബൗണ്ടറികള്‍ കടത്തിയത്. ബല്‍ഖ് ലെജന്‍ഡ്‌സായിരുന്നു എതിരാളികള്‍.

ഇന്നിങ്‌സിലെ അബ്ദുള്ള മസാരി എറിഞ്ഞ നാലാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പടെ 37 റണ്‍സ് സസായി വാരിക്കൂട്ടി. ടൂര്‍ണമെന്റില്‍ ആദ്യമായാണ് അബ്ദുള്ള മസാരിക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. 12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സാസായി 17 പന്തില്‍ നിന്ന് 62 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

12 പന്തില്‍ ടി20 അര്‍ദ്ധ ശതകങ്ങള്‍ നേടിയ യുവരാജ് സിംഗ്(ലോക ടി20 2007), ക്രിസ് ഗെയില്‍(2015 ബിഗ് ബാഷ്) എന്നിവര്‍ക്കൊപ്പമാണ് സാസായി തന്റെ സ്ഥാനം മികച്ച പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നത്

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×