ബാലെറ്റ് ഡാന്‍സില്‍ വിസ്മയം തീര്‍ക്കുന്ന ഇന്ത്യക്കാരനായ പതിനാറുകാരന്റെ വീഡിയോ ശ്രദ്ധ നേടുന്നു. അമീര്‍ ഷാ എന്ന ഒരു പാവപ്പെട്ട ഒരു മുംബൈ നിവാസിയുടെ വീഡിയോയാണ് ഇന്ത്യയുടെ ‘ബില്ലി എലിയട്ട്’ എന്ന പേരില്‍ പ്രചരിക്കുന്നത്. രണ്ട് വര്‍ഷമായിട്ടെയുള്ളൂ അമീര്‍ ബാലെറ്റ് പരിശീലിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ അവന്റെ പ്രകടനം ഏതൊരു തഴക്കം വന്ന ബാലെറ്റ് ഡാന്‍സറെയും വെല്ലുന്നതാണ്. കല്‍ക്കരി ഖനി തൊഴിലാളിയുടെ മകനായ ബില്ലി എലിയട്ട് എന്ന പതിനൊന്നുകാരന്‍ ബോക്‌സിംഗ് റിംഗില്‍ നിന്ന് ബാലെറ്റ് ക്ലാസില്‍ എത്തിപ്പെട്ട് ലോക പ്രശസ്തനാവുന്ന ഒരു ക്ലാസിക് സിനിമയിലെ കഥാപാത്രത്തിനോട് അമീറിനെ അളുകള്‍ താരതമ്യം ചെയ്തിരിക്കുന്നത്. വീഡിയോ കാണാം: