June 04, 2026 |
Share on

ഹലോ കിം ആണോ? ദക്ഷിണ കൊറിയക്കെതിരെ യുദ്ധം ചെയ്യാന്‍ ഞങ്ങളുമുണ്ട്

ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി ആദ്യ റൌണ്ടില്‍ പുറത്തായത് ഫുട്ബോള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്

ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി ആദ്യ റൌണ്ടില്‍ പുറത്തായത് ഫുട്ബോള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഫിഫാ റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടീമാണ് അന്‍പത്തിയേഴാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയോട് തോറ്റത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്. 80 വര്‍ഷത്തിന് ശേഷമാണ് ജര്‍മ്മനി ഒന്നാം റൌണ്ടില്‍ നിന്നും പുറത്തുപോകുന്നത്.

ജര്‍മ്മനിയുടെ തോല്‍വി ഫുട്ബോള്‍ ലോകത്തെ മാത്രമാണോ പിടിച്ചുലയ്ക്കുക. ഫൂട്ടി ഹ്യൂമര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അതിന്റെ രാഷ്ട്രീയ മാനങ്ങളെയാണ് ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ കിം ജോങ് ഉന്നിനെ ഫോണ്‍ വിളിച്ച് ദക്ഷിണ കൊറിയക്കെതിരെയുള്ള യുദ്ധത്തിന് തങ്ങള്‍ ഒപ്പമുണ്ട് എന്നറിയിക്കുന്നതാണ് ട്വീറ്റ്.

https://www.azhimukham.com/russia2018-korea-defeatss-germany/

Leave a Reply

Your email address will not be published. Required fields are marked *

×