UPDATES

വൈറല്‍

ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് സമാനം; ട്രംപിനെ വളഞ്ഞ ലോക നേതാക്കളുടെ ഫോട്ടോ വൈറലാവുന്നു

ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ലോക ക്ലാസിക് ചിത്രങ്ങള്‍ക്ക് സമാനമായി രൂപ മാറ്റം വരുത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

                       

ജി 7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വളഞ്ഞുനില്‍ക്കുന്ന ലോക നേതാക്കളുടെ ചിത്രം സാമൂഹിക മാധ്യങ്ങളില്‍ ആഗോള തലത്തില്‍ വൈറലാവുന്നു. ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ലോക ക്ലാസിക് ചിത്രങ്ങള്‍ക്ക് സമാനമായി രൂപ മാറ്റം വരുത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ജര്‍മന്‍ ജാന്‍സലര്‍ക്കും യുഎസ് പ്രസിഡന്റിനും ഒപ്പം ജപ്പാന്‍, കാനഡ, ഇറ്റലി, ഫ്രാന്‍സ്, യുകെ തുടങ്ങി ജി 7 രാജ്യങ്ങളിലെ മിക്ക നേതാക്കളും ചിത്രത്തിലുണ്ട്.

ജി 7 സമ്മിറ്റിന്റെ രണ്ടാം ദിനം, ഒരു സ്വാഭാവിക കൂടിക്കാഴ്ച എന്ന പേരിലാണ് അഞ്ചല മെര്‍ക്കലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ജര്‍മന്‍ കാബിനറ്റ് ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ജെസ്‌കോ ഡെന്‍സെയാണ് ചിത്രം പകര്‍ത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Share on

മറ്റുവാര്‍ത്തകള്‍