June 05, 2026 |
Share on

“ബേട്ടി പഠാവോ, റൊട്ടി ബനാവോ”: റൊട്ടി പരത്തുന്ന പെണ്‍കുട്ടി വിവാദമാകുന്നു

“എടൊ വിഡ്ഢി…നിങ്ങളുടെ റൊട്ടി നിങ്ങള്‍തന്നെ ഉണ്ടാക്ക്” എന്ന് ഒരാള്‍. “ഏത് പ്രാകൃത മനസ്സുള്ള വിഡ്ഢിയാണ് ഇത് വരച്ചതെന്ന്” മറ്റൊരാള്‍ ചോദിക്കുന്നു. “ബേട്ടിയെ കുറിച്ചും റൊട്ടിയെകുറിച്ചുമുള്ള നമ്മുടെ ചിന്തകള്‍ കൂടുതല്‍ സംസ്‌കരിച്ചെടുക്കേണ്ടതുണ്ടെന്ന്” വേറൊരാള്‍ കുറിക്കുന്നു.

പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പ്രചാരണ പരിപാടിയെ കുറിച്ച് നമുക്കറിയാം. എന്നാല്‍, അത്യന്തം അധഃപതിച്ച രീതിയില്‍ ഇതിന്റെ ഉള്ളടക്കത്തെ ചിത്രീകരിച്ചുകൊണ്ടുള്ള ചുമര്‍ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പെണ്‍കുട്ടി റൊട്ടി പരത്തുന്ന ചിത്രമാണ് ഗ്രാഫിറ്റിയിലുള്ളത്. ഇതിനകം തന്നെ നിരവധി പേരാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കടുത്ത രോഷത്തോടെയാണ് പലരും പ്രതികരിച്ചത്. സംഭവത്തെ അപലപിച്ചുകൊണ്ടെഴുതിയ കുറിപ്പുകളിലെല്ലാം ഈ രോഷപ്രകടനം കാണാം. “എടൊ വിഡ്ഢി…നിങ്ങളുടെ റൊട്ടി നിങ്ങള്‍തന്നെ ഉണ്ടാക്ക്” എന്ന് ഒരാള്‍. “ഏത് പ്രാകൃത മനസ്സുള്ള വിഡ്ഢിയാണ് ഇത് വരച്ചതെന്ന്” മറ്റൊരാള്‍ ചോദിക്കുന്നു. “ബേട്ടിയെ കുറിച്ചും റൊട്ടിയെകുറിച്ചുമുള്ള നമ്മുടെ ചിന്തകള്‍ കൂടുതല്‍ സംസ്‌കരിച്ചെടുക്കേണ്ടതുണ്ടെന്ന്” വേറൊരാള്‍ കുറിക്കുന്നു. “എന്തുകൊണ്ടാണ് ജനങ്ങള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? ഒരുപാട് സമരങ്ങളും ത്യാഗങ്ങളും താണ്ടിയിട്ടും നമ്മളിപ്പോഴും തുടങ്ങിയിടത്തുതന്നെയാണ് നില്‍കുന്നത്” എന്ന് വിലപിക്കുന്നവരുമുണ്ട്. പെണ്‍ഭ്രൂണഹത്യ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പിന്തിരിപ്പന്‍ പ്രചാരണങ്ങള്‍ അതിന് തടസം നില്‍ക്കുന്നു എന്ന് മാത്രമല്ല സ്ത്രീത്വത്തിന് തന്നെ അപമാനകരമാണ് – അഭിപ്രായങ്ങള്‍ ഇങ്ങനെ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×