June 04, 2026 |
Share on

വെള്ളപ്പൊക്ക ബാധിതര്‍ക്കൊപ്പമുള്ള മോദിയുടെ ഒറിജിനല്‍ ഫോട്ടോ കാണിക്കാമോ? 25000 രൂപ തരാമെന്ന് രമ്യ

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേതടക്കമുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു.

“ആസാമിലോ ഗുജറാത്തിലോ ബിഹാറിലോ വെള്ളപ്പൊക്ക ബാധിതര്‍ക്കൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഫോട്ടോ കാണിച്ചുതരാമോ ഫോട്ടോഷോപ്പ് ചിത്രം പാടില്ല കേട്ടോ. അങ്ങനെ ഒരു ഫോട്ടോ കാണിച്ചുതരുന്നവര്‍ക്ക് 25,000 രൂപ തരാം” – ഫേസ്ബുക്കില്‍ ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത് പ്രമുഖ ദക്ഷിണേന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യയാണ് (ദിവ്യ സ്പന്ദന). കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേതടക്കമുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു. രമ്യയുടെ ബിജെപി വിരുദ്ധ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×