June 04, 2026 |
Share on

ദേഹത്ത് കാര്‍ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി / വീഡിയോ

മുംബൈയിലെ ഒരു തെരുവില്‍ ഒരു കൂട്ടം കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് സംഭവം

ദേഹത്ത് കൂടി കാര്‍ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടിയുടെ വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ ലോകം. മുംബൈയിലെ ഒരു തെരുവില്‍ ഒരു കൂട്ടം കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് സംഭവം. വീഡിയോയില്‍ കാണുന്നത് 10 വയസിന് താഴെ പ്രായം തോന്നിക്കുന്ന കുട്ടി ഫുട്‌ബോള്‍ കളിക്കിടെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്ന അരികില്‍ കാറിന് സമീപം വരുന്നതുംറോഡില്‍ ഇരിക്കുന്നതും കാണാം. തുടര്‍ന്ന് വണ്ടിക്ക് ഉള്ളില്‍ ഉണ്ടായിരുന്ന യുവതി കുട്ടി താഴെയിരിക്കുന്നത് ശ്രദ്ധിക്കാതെ അവന്റെ ദേഹത്ത് കൂടി കാര്‍ കയറ്റി ഇറക്കി പോവുകയാണ്. കാര്‍ പോയതിന് ശേഷം ഭയന്ന കുട്ടി പേടിച്ച് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *

×