June 06, 2026 |
Share on

പ്രതിയുടെ കുട്ടിയെ മുലയൂട്ടുന്ന ചൈനീസ് പൊലീസുകാരി

അതിരുകളില്ലാത്ത മാതൃസ്‌നേഹം പ്രകടിപ്പിച്ച പൊലീസുകാരി ലിന ഹാവോക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

പ്രതിയായ യുവതി കോടതി മുറിയില്‍ വിചാരണ നേരിടുന്നു. തൊട്ടപ്പുറത്ത് അവരുടെ കൈക്കുഞ്ഞ് വിശന്ന് കരയുന്നു. ഈ സമയം വനിതാ പൊലീസുകാരി അമ്മയുടെ റോള്‍ ഏറ്റെടുത്ത് കുട്ടിയെ മുലയൂട്ടി. വടക്കന്‍ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലാണ് സംഭവം. വനിതാ പൊലീസുകാരി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ഫോട്ടോ പ്രകര്‍ത്തി ഷെയര്‍ ചെയ്തത് സഹപ്രവര്‍ത്തകയായ മറ്റൊരു പൊലീസുകാരി. അതിരുകളില്ലാത്ത മാതൃസ്‌നേഹം പ്രകടിപ്പിച്ച പൊലീസുകാരി ലിന ഹാവോക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

പണത്തട്ടിപ്പ്, വഞ്ചനാക്കുറ്റങ്ങളിലാണ് കുട്ടിയുടെ അമ്മ വിചാരണ നേരിടുന്നതെന്ന് ചൈനീസ് ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാരിയുടെ നടപടി കുട്ടിയുടെ അമ്മയുടെ ഹൃദയത്തില്‍ പതിഞ്ഞതായും സന്തോഷത്താല്‍ വിതുമ്പിക്കൊണ്ട് അവര്‍ കോടതി മുറി വിട്ടതായുമാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. അമ്മയുടെ അനുമതി വാങ്ങിയ ശേഷമാണ് പൊലീസുകാരി കുട്ടിക്ക് മുല കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

×