June 05, 2026 |
Share on

ഡിഎന്‍എ ടെസ്റ്റ് നടത്തി, ഞാന്‍ 16.66 ശതമാനം ഹിന്ദുവാണ്: നവാസുദീന്‍ സിദ്ദിഖി

16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം തന്നെ മുസ്ലീമും ക്രിസ്ത്യനും സിഖും ബുദ്ധിസ്റ്റും അതുപോലെ മറ്റുമതക്കാരനുമാണ് താനെന്നും നവാസുദീന്‍ പറയുന്നു.

ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നടന്‍ നവാസുദീന്‍ സിദ്ദിഖി. സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് നവാസുദീന്റെ സന്ദേശങ്ങള്‍.

16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം തന്നെ മുസ്ലീമും ക്രിസ്ത്യനും സിഖും ബുദ്ധിസ്റ്റും അതുപോലെ മറ്റുമതക്കാരനുമാണ് താനെന്നും നവാസുദീന്‍ പറയുന്നു. പക്ഷെ എന്റെ ആത്മാവ് പരിശോധിച്ചപ്പോള്‍ ഞാന്‍ 100 ശതമാനം കലാകാരനാണെന്ന് മനസിലായെന്നും നവാസുദീന്‍ സിദ്ദിഖി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ മതം അപകടകരമാം വിധം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഇത്തരമൊരു സന്ദേശവുമായി നവാസുദീന്‍ സിദ്ദിഖി രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം ആരാണ് ഒരു കലാകാരന്‍ എന്നും എന്താണ് അയാളുടെ ധര്‍മമെന്നും സിദ്ദിഖി വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×