June 18, 2026 |
Share on

‘യോഗിനി’ അടികുറിപ്പില്‍ കമ്പിത്തൂണിലെ യോഗപോസ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ട്വിറ്ററില്‍ പൊങ്കാല

‘പോള്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിതാവ് പെട്ടെന്ന് മുറിയിലേക്ക് കയറി വന്നാല്‍ ‘എന്നാണ് മറ്റൊരാളുടെ കമന്റ്. ശ്രീലങ്കയില്‍ വെള്ളപ്പൊക്കമാണ് എന്ന് തൊട്ട് ജോലിക്കാരി മുറി വൃത്തിയാക്കുകയാണെന്ന വരെ കമന്റുകളില്‍ ഉണ്ട്

കമ്പിത്തൂണില്‍ യോഗ പോസിലിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ട്വിറ്ററില്‍ പൊങ്കാല. യോഗിനി എന്ന അടിക്കുറിപ്പോടെ ജാക്വലിന്‍ തന്നെയാണ് തന്റെ ചിത്രം ട്വിറ്ററിലിട്ടചത്. എന്നാല്‍ എന്തിലും കൗതുകം കാണുന്ന ട്വിറ്റര്‍ സംഭവം ഏറ്റെടുക്കുകയും രസകരമായ അടിക്കുറിപ്പുകള്‍ കല്‍പിച്ച് നല്‍കുകയും ചെയ്തു. ക്ഷീണിച്ച് ലോക്കല്‍ ട്രെയിനില്‍ കയറുമ്പോള്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പരീക്ഷിക്കാവു ഒന്ന് എന്നാണ് ഒരു രസികയുടെ കമന്റ്. കുര്‍കുറയുടെ പാക്കറ്റ് തുറക്കുമ്പോള്‍ അതില്‍ നിന്നും പുറത്തുവരന്നു വായു നിങ്ങളെ ആകാശത്തിലേക്ക് ഉയര്‍ത്തുമ്പോഴാണ് ഈ പോസില്‍ എത്തുകയെന്ന് അമര്‍ ട്വീറ്റ് ചെയ്തു. ‘പോള്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിതാവ് പെട്ടെന്ന് മുറിയിലേക്ക് കയറി വന്നാല്‍ ‘എന്നാണ് മറ്റൊരാളുടെ കമന്റ്. ശ്രീലങ്കയില്‍ വെള്ളപ്പൊക്കമാണ് എന്ന് തൊട്ട് ജോലിക്കാരി മുറി വൃത്തിയാക്കുകയാണെന്ന വരെ കമന്റുകളില്‍ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×