June 04, 2026 |
Share on

ബുര്‍ഖ ധരിച്ച സ്ത്രീയുടെ ഫോട്ടോയെടുത്തു; സുരക്ഷ ഉദ്യോഗസ്ഥന് കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദനം

തിരക്കുളള തെരുവിന് നടുവില്‍ ഉദ്യോഗസ്ഥനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

ബുര്‍ഖ ധരിച്ച സ്ത്രീയുടെ ഫോട്ടോയെടുത്തുവെന്ന് ആരോപിച്ച് ജമ്മു-കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥന് ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും.സ്ത്രീയുടെ അനുമതിയില്ലാതെ ഫോട്ടോ എടുത്തു എന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തിരക്കുളള തെരുവിന് നടുവില്‍ ഉദ്യോഗസ്ഥനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബുര്‍ഖ ധരിച്ച് എത്തിയ സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

×