June 04, 2026 |
Share on

വിധി കേട്ട് കുറ്റക്കാര്‍ ഓടി; ഓടിച്ചിട്ടു പിടിച്ച് ജഡ്ജി \വീഡിയോ

പൊലീസിന് പ്രതികളെ പിടിച്ചുകൊടുത്ത ജഡ്ജിയുടെ ദൃശ്യങ്ങള്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.

ചെയ്ത കുറ്റത്തിന് വിധിക്കേട്ടയുടനെ കോടതിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു . വാഷിംഗ്ട്ടണിലെ വിണ്‍ലോക്കിലാണ് സംഭവം.

അമേരിക്കന്‍ വാര്‍ത്ത ചാനലായ ന്യൂയോര്‍ക് പോസ്റ്റാണ് വീഡിയോ പുറത്ത് വിട്ടത്. ചെയ്ത കുറ്റത്തിന് ജഡ്ജിയില്‍ നിന്നും വിധി കേട്ടയുടന്‍ കുറ്റവാളികള്‍ കോടതിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇവര്‍ ഇറങ്ങിയോടിയ സമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു ഉണ്ടായിരുന്നില്ല.പ്രതികള്‍ കോടതി വിട്ട് പുറത്ത് ചാടിയ ഉടനെ ജഡ്ജി തന്റെ കോട്ടഴിച്ച് പിന്നാലെ ഓടി.

രക്ഷപെടാന്‍ ഓടുന്നതിന് ഇടയ്ക് പ്രതികളില്‍ ഒരാള്‍ പടിക്കല്‍ നിലത്തു വീഴുന്നതും അവിടുന്നെഴുനേറ്റ് വീണ്ടും ഓടുന്നതും വിഡിയോയില്‍ കാണാം. സിനിമകളെ പോലും വെല്ലുന്ന രംഗങ്ങള്‍ക് ശേഷം വാതില്‍ കടക്കാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ ജഡ്ജി തന്നെ പിടികൂടി. കോടതി വളപ്പിനകത്ത് വച്ച് തന്നെ രണ്ടാമത്തെ പ്രതിയെ പൊലീസും പിടികൂടി.പൊലീസിന് പ്രതികളെ പിടിച്ചുകൊടുത്ത ജഡ്ജിയുടെ ദൃശ്യങ്ങള്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×