ഇങ്ങനെയൊരു ഡാന്‍സ് നിങ്ങള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാവില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത് ഭാര്യയെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള ഈ ‘അങ്കിളിന്‍റെ’ അത്യുഗ്രന്‍ നൃത്തച്ചുവടുകളാണ്. ഒരു സ്വകാര്യ വിവാഹാഘോഷ പരിപാടിക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ഡാൻസ് എന്നത് കുടവയറില്ലാത്ത രൂപഭംഗിയുള്ള ആളുകളുടെ മാത്രം കുത്തകയാണെന്ന പൊതുധാരണകളെല്ലാം പൊളിച്ചെഴുതിക്കൊണ്ടാണ് ‘ഗോവിന്ദാ സ്റ്റൈലിലുള്ള ഇദ്ദേഹത്തിന്‍റെ പ്രകടനം.
ഗൌതം ത്രിവേദി എന്ന് പോരുള്ള ഒരാളാണ് ട്വിറ്ററിലൂടെ ആദ്യം ദൃശ്യങ്ങള്‍ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ പതിനായിരത്തിലധികം ആളുകള്‍ കണ്ട ഈ ഡാന്‍സ് വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ തരംഗമായി. ഗോവിന്ദയും നീലവും പ്രധാനവേഷങ്ങളിലെത്തിയ ‘ഖുദ്ഗാര്‍സ്’ എന്ന ഹിന്ദി സിനിമയിലെ ‘ആപ്പ് കേ ആ ജാനെ സേ’ എന്ന ഗാനത്തിനൊപ്പമാണ് പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജസ്വലതയോടെ ഇദ്ദേഹം ചുവടുവെച്ചത്.
സ്റ്റെപ്പുകൾ ഒരു പ്രൊഫഷനൽ ഡാൻസറെ പോലും കടത്തിവെട്ടുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ പറയുന്നത്. മധ്യപ്രദേശിലെ വിദിഷയിൽ നിന്നുള്ള പ്രൊഫസർ സഞ്ജീവ് ശ്രീവാസ്തവയാണ് ഇദ്ദേഹമെന്ന് സോഷ്യൽ മീഡിയയിലെ അന്വേഷണകുതുകികള്‍ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ഇദ്ദേഹത്തിന്‍റെ വിഡിയോ ഭാഷാഭേദമന്യെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേ സമയം പ്രൊഫസറുടെ നൃത്തത്തിന് മറുപടിയും വരുന്നുണ്ട്. അതേ പാട്ടിന് അമേരിക്കന്‍ ദേശീ പെണ്‍കുട്ടി ദീപ്ബ്രാറിന്റെ നൃത്തമാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 2, 2018 3:55 pm
Leave a Comment