April 22, 2025 |
Share on

അവ പറക്കും തളികകൾ തന്നെയോ?, പുറത്തായ വീഡിയോ സ്ഥിരീകരിച്ച് യുഎസ് നേവി, അത് ജനങ്ങൾ ഒരിക്കലും കാണാൻപാടില്ലായിരുനെന്നും സേന

പറക്കും തളികൾ യാഥാർത്ഥ്യമാണോ, ശാസ്ത്ര ലോകത്തിന് മുന്നിൽ എന്നും തർക്ക വിഷയമാണ് പറക്കും തളികൾ എന്ന വിളിക്കപ്പെടുന്ന യുഎഫ്ഒ (അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ്). എന്നാൽ അടുത്തിടെ യുഎസ് നാവിക സേനയ്ക്കു മുന്നിൽ കുടുങ്ങിയ അജ്ഞാത വസ്ഥു യുഎഫ്ഒയുടെ ഗണത്തിൽ പെടുന്നതാണെന്നാണ് നേവി അധികൃതർ നൽകുന്ന വിശദ്ദീകരണം. ഇതോടെ പറക്കും തളികകൾ യാഥാർത്ഥ്യമാണോ എന്ന് വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്ന ‘യു‌എഫ്‌ഒ വിഡിയോകൾ’ യഥാർത്ഥ്യമാണെന്നും ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ പാടില്ലാത്തതാണെന്നുമായിരുന്നു യുഎസ് നേവി വക്താവിന്റെ പ്രതികരണം. […]

പറക്കും തളികൾ യാഥാർത്ഥ്യമാണോ, ശാസ്ത്ര ലോകത്തിന് മുന്നിൽ എന്നും തർക്ക വിഷയമാണ് പറക്കും തളികൾ എന്ന വിളിക്കപ്പെടുന്ന യുഎഫ്ഒ (അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ്). എന്നാൽ അടുത്തിടെ യുഎസ് നാവിക സേനയ്ക്കു മുന്നിൽ കുടുങ്ങിയ അജ്ഞാത വസ്ഥു യുഎഫ്ഒയുടെ ഗണത്തിൽ പെടുന്നതാണെന്നാണ് നേവി അധികൃതർ നൽകുന്ന വിശദ്ദീകരണം. ഇതോടെ പറക്കും തളികകൾ യാഥാർത്ഥ്യമാണോ എന്ന് വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്ന ‘യു‌എഫ്‌ഒ വിഡിയോകൾ’ യഥാർത്ഥ്യമാണെന്നും ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ പാടില്ലാത്തതാണെന്നുമായിരുന്നു യുഎസ് നേവി വക്താവിന്റെ പ്രതികരണം.

മുന്ന് വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. യുഎസ് നാവിക സേനയുടെ വിമാനങ്ങളുടെ റഡാറിൽ കുടുങ്ങിയ യു‌എഫ്‌ഒകളുടെ മൂന്ന് വിഡിയോകൾ യഥാർഥമാണെന്നാണ് നാവികർ സ്ഥിരീകരിക്കുന്നതെന്ന് ലൈവ് സയൻസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുറത്തുവന്ന ‘യു‌എഫ്‌ഒ വിഡിയോകൾ’ യഥാർഥമാണ്, എന്നാൽ അത് പറക്കും തളികകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും യുഎസ് നേവി വക്താവ് പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് ടൈസാണ് വീഡിയോ പുറത്ത് വിട്ടത്.

നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാൻ കഴിയാത്ത നിഗൂഢ വസ്തുക്കളായിരുന്നു അവ. ഇത് ഒരിക്കലും പൊതുജനങ്ങളെ കാണിക്കാൻ ആഗ്രഹിച്ചിരുന്നില്ല. നാവികസേന ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ് ഫോർ ഇൻഫർമേഷൻ വാർഫെയർ വക്താവ് ജോസഫ് ഗ്രേഡിഷർ പറയുന്നു.

പുറത്ത് വന്ന ഒരു ക്ലിപ്പിൽ ഇരുണ്ടതും ക്യാപ്സൂൾ ആകൃതിയിലുള്ളതുമായ ഒരു വസ്തു അതിവേഗത്തിൽ വശങ്ങളിലേക്ക് തെന്നിക്കളിക്കുന്നതുമാണ് കാണിക്കുന്നത്. നിരീക്ഷിക്കുന്ന വിമാനത്തിന്റെ സെൻസർ ലോക്ക് അതിവേഗം സഞ്ചരിക്കുന്ന ലക്ഷ്യത്തെ കുടുക്കാൻ ശ്രമിക്കുന്നതാണ് മറ്റൊന്ന്. ഒരു നീളമേറിയ ഒബ്ജക്റ്റ് നീങ്ങുന്നതാണ് മൂന്നാമത്തെ വീഡിയോ. ഇത് നിരീക്ഷിക്കുന്ന പൈലറ്റുമാർ ആശ്ചര്യത്തോടെ ഒച്ചവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×