April 20, 2025 |
Share on

“കോഴികളെ തുറന്നുവിടൂ” – മൊറോക്കോയിലെ കോഴിക്കടക്കാരനെ ചീത്ത വിളിച്ച് ബ്രിട്ടീഷുകാരി (വീഡിയോ)

പക്ഷികളെ കൂട്ടിലടച്ച് ക്രൂരത കാണിക്കുന്നു എന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് ടൂറിസ്റ്റ്, കോഴിക്കടക്കാരനോട് തട്ടിക്കയറിയത്.

കൂട്ടിലുള്ള കോഴികളെ തുറന്നുവിടാന്‍ ആവശ്യപ്പെട്ട് മൊറോക്കോയിലെ കോഴി വില്‍പ്പനക്കാരനോട് കയര്‍ക്കുകയും ചീത്തവിളിക്കുകയും കടക്കാരനെ ഇടിയ്ക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. പക്ഷികളെ കൂട്ടിലടച്ച് ക്രൂരത കാണിക്കുന്നു എന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് ടൂറിസ്റ്റ്, കോഴിക്കടക്കാരനോട് തട്ടിക്കയറിയത്.

ഉടന്‍ കോഴികളെ തുറന്നുവിടണം എന്ന് ഈ സ്ത്രീ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് വിദ്യാഭ്യാസമില്ലേ, എഴുതാനും വായിക്കാനും അറിയില്ലേ എന്നെല്ലാം ചോദിച്ച ശേഷം കോഴിക്കടക്കാരനെ ബ്രിട്ടീഷുകാരി അസഭ്യം വിളിച്ചു. നടുവിരല്‍ ഉയര്‍ത്തിക്കാട്ടി. പൊലീസെത്തി യുവതിയെ കൊണ്ടുപോയതായി ഡെയ്‌ലി മെയ്‌ലും ഇവരെ നാടുകടത്തണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നതായി ആഫ്രിക്ക ഫാക്‌സ് സോണും റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×