June 26, 2026 |
Share on

കന്നി പറത്തലില്‍ അമ്മയെയും മുത്തശ്ശിയെയും കൂടെ കൂട്ടി യുവ വൈമാനികന്‍ / വീഡിയോ

അമ്മയും മുത്തശ്ശിയുടെയും ആദ്യ ആകാശയാത്ര പ്രദീപ് പൈലറ്റായ വിമാനത്തിലാണ് എന്നതും ഈ സന്ദര്‍ഭത്തെ അവിസ്മരണീയമാക്കി.

കോക്പിറ്റില്‍ കയറും മുന്‍പ് മാതാവിന്റെയുടും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങുന്ന പൈലറ്റ്. ചെന്നൈ- സിങ്കപ്പൂര്‍ വിമാനത്തില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിമാനത്തിലെ യാത്രികര്‍ക്കിടയിലുടെ തിരക്കിട്ടെത്തി അനുഗ്രഹം വാങ്ങിച്ചാണ് പ്രദീപ് കൃഷ്ണ എന്ന യുവ പൈലറ്റ് കന്നി ദൗത്യത്തിനായി കോക്പിറ്റിലേക്ക് കയറുന്നത്.

ഇൻഡിഗോ വിമാന കമ്പനിയിലെ പൈലറ്റായിട്ടായിരുന്നു പ്രദീപ് കൃഷണന്റെ ആദ്യ ഔദ്യോഗിക ദൗത്യം.തന്റെ സ്വപനം സാധ്യമാക്കുന്ന ആദ്യയാത്രയില്‍ അമ്മയെയും മുത്തശ്ശിയെയും യുവാവ് കൂടെ കൂട്ടുകയായിരുന്നു. അമ്മയും മുത്തശ്ശിയുടെയും ആദ്യ ആകാശയാത്ര പ്രദീപ് പൈലറ്റായ വിമാനത്തിലാണ് എന്നതും ഈ സന്ദര്‍ഭത്തെ അവിസ്മരണീയമാക്കി.

പ്രദീപ് കൃഷ്ണന്റെ സുഹൃത്ത് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. സ്വപ്‌നം സാധ്യമാവുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×