June 18, 2026 |
Share on

വിദ്യാര്‍ത്ഥിസമരത്തിനടയില്‍ വനിത എസ് ഐക്കു നേരെ അ. കമ്മിഷണറുടെ ലൈംഗികാതിക്രമം/വീഡിയോ

നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടയിലാണ് പൊലീസിന് നാണക്കേടായി ഇങ്ങനെയൊരു സംഭവം

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വനിത പൊലീസുകാര്‍ ലൈംഗിക ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന വാര്‍ത്തകള്‍ പലവട്ടം വന്നിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ കാണുമ്പോള്‍ രാജ്യത്തെ പൊലീസ് സേനയ്ക്കം മൊത്തം നാണക്കേട് ഉണ്ടാകുകയാണത്. വിദ്യാര്‍ത്ഥി സമരം നേരിടുന്നതിനിടയിലും തന്റെ മേലുദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം കൂടെ ചെറുക്കേണ്ട ഗതികേട് ഉണ്ടായി ഒരു വനിത സബ് ഇന്‍സ്‌പെക്ടര്‍ക്ക്. കോയമ്പത്തൂരാണ് സംഭവം.

എസ് അനിത എന്ന 17 കാരി ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന നീറ്റ് വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം നാലിനു കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് നടന്ന പ്രതിഷേധം അക്രമസാക്തമായപ്പോള്‍ അതിനെ നേരിടാനാണ് പൊലീസ് രംഗത്തിറങ്ങിയത്. ഇതിനിടയിലാണ് അസിസ്റ്റന്റ് കമ്മിഷണര്‍ ജയറാം വനിത സബ് ഇന്‍സ്‌പെക്ടറെ ശരീരത്തില്‍ ബോധപൂര്‍വം പിടിക്കാന്‍ ശ്രമിക്കുന്നത്. വനിത എസ് ഐ പലതവണയായി അസിസ്റ്റന്റ് കമ്മിഷണറെ തള്ളി മാറ്റാന്‍ ശ്രമിക്കുമ്പോഴും അയാള്‍ വീണ്ടും വീണ്ടും ആ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ താന്‍ മനപൂര്‍വം ചെയ്തതല്ലെന്നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ വനിത എസ് ഐ പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ത്തയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×