June 04, 2026 |
Share on

ശുക്ലം നിറച്ച ബലൂണ്‍ ദേഹത്ത് തട്ടിയതായി കോളേജ് വിദ്യാര്‍ത്ഥിനി

അതേസമയം ഹോളി ആഘോഷത്തിനിടെയുള്ള ‘വികൃതി’കളായി ഇത്തരം പരിപാടികളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമവുമുള്ളതായി വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.

ശുക്ലം നിറച്ച ബലൂണ്‍ ദേഹത്ത് വന്ന് പൊട്ടിയതായി ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളേജ് വിദ്യാര്‍ത്ഥിനി. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഡല്‍ഹി അമര്‍ കോളനി മാര്‍ക്കറ്റില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം വിദ്യാര്‍ത്ഥിനി പങ്കുവച്ചത്. വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും പരാതിയും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ഹോളി ആഘോഷത്തിനിടെയുള്ള ‘വികൃതി’കളായി ഇത്തരം പരിപാടികളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമവുമുള്ളതായി വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. പിന്‍ജ്ര ടോഡ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പ്രതിഷേധ രംഗത്തുണ്ട്.

എന്റെ ഇടുപ്പില്‍ ഒരു ദ്രാവകം വീണു. അത് കുര്‍ത്തയിലും ലെംഗിംഗ്‌സിലുമായി. കറുത്ത ലെംഗിംഗ്‌സില്‍ അത് വെളുത്ത് കിടന്നു – വിദ്യാര്‍ത്ഥിനി പറഞ്ഞു. കോളേജിലെ വുമണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെല്‍ പ്രതിഷേധ യോഗം വിളിച്ചുകൂട്ടുകയും ഹോളി കാലത്ത് ഇത്തരം അതിക്രമങ്ങള്‍ കൂടുന്നതായി വിലയിരുത്തുകയും ചെയ്തു. ബുരാ നാ മാനോ, ഹോളി ഹേ എന്ന് ഹിന്ദിയിലെഴുതിയതാണ് ബലൂണുകള്‍ (മോശമായി എടുക്കരുത്, ഹോളിയാണ്). വിദ്യാര്‍ത്ഥികള്‍ അവരുടെ രോഷം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങളേയും അധിക്ഷേപങ്ങളേയും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജിലെ പെണ്‍കുട്ടികള്‍ക്ക് നേരെ ഇത്തരം അതിക്രമങ്ങളും ഗുണ്ടായിസവും പതിവാണ്. പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ നിന്ന് പുറത്തുവിടാതിരിക്കുക എന്നതാണ് അധികൃതര്‍ കണ്ടെത്തുന്ന പ്രതിവിധി.

Leave a Reply

Your email address will not be published. Required fields are marked *

×