June 04, 2026 |
Share on

മറഡോണ പ്രമോഷനായി പുറപ്പെട്ടു; ദിയു വിമാനത്താവളത്തില്‍ കുടുങ്ങി, ഫേസ്ബുക്ക് ലൈവില്‍ ടൊവിനോ

കനത്ത മഴയും മറ്റുമായി തിയ്യറ്ററിലെത്താന്‍ കഴിയാത്തവര്‍ക്കായി സിനിമ കണ്ടവര്‍ പ്രചാരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൊവിനോ ലൈവ് ആരംഭിക്കുന്നത്. തന്റെ സിനിമ പ്രമോഷന് സഹായിക്കുന്നവര്‍ക്ക് ഭംഗിയുള്ള ദിയു കാണിക്കാമെന്നും അദ്ദേഹം പറയുന്നു.

മറഡോണ സിനിമയുടെ പ്രമോഷനായി പുറപ്പെട്ട് ദിയു എയര്‍പ്പോര്‍ട്ടില്‍ ഫ്‌ളൈറ്റ് മിസ്സായി ഫേസ്ബുക്കിലൂടെ പ്രമോഷനിറങ്ങി ടൊവിനോ തോമസ്. കേന്ദ്ര ഭരണ പ്രദേശമായ ദിയുവില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ടൊവിനോ തന്റെ പുതിയ ചിത്രമായ മറഡോണയുടെ പ്രചാരണങ്ങള്‍ക്കായി ഇന്ന് പുറപ്പടാനിരിക്കെ അപ്രതീക്ഷിതമായി വിമാനം റദ്ധാക്കുകയായിരുന്നു.

ഒരു ദിവസത്തെ പ്രമോഷന്‍ പരിപാടികളുമായ കേരളത്തിലെത്താനിരുന്ന ടൊവിനോ ഇതോടെ ദിയു വിമാനത്താവളത്തില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് തന്റെ പരിപാടികള്‍ വെള്ളത്തിലായെന്ന് കാണിച്ച് ടൊവിനോ ലൈവിലെത്തിയത്. വിമാനത്താവളത്തില്‍ ഇറക്കി ഡ്രൈവര്‍ പോയതോടെ തിരികെ സെറ്റിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും ടൊവിനോ തമാശമായി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട മലയാളികള്‍ക്കൊപ്പം അലസമായി നടന്നായിരുന്നു ടൊവിനോയുടെ വീഡിയോ. കനത്ത മഴയും മറ്റുമായി തിയ്യറ്ററിലെത്താന്‍ കഴിയാത്തവര്‍ക്കായി സിനിമ കണ്ടവര്‍ പ്രചാരണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൊവിനോ ലൈവ് ആരംഭിക്കുന്നത്. തന്റെ സിനിമ പ്രമോഷന് സഹായിക്കുന്നവര്‍ക്ക്
ഭംഗിയുള്ള ദിയു കാണിക്കാമെന്നും അദ്ദേഹം പറയുന്നു.

ടൊവിനോ തോമസിന്റെ വീഡിയോ കാണാം…

https://www.azhimukham.com/film-maradona-review-by-safiyafathima/

https://www.azhimukham.com/film-maradona-review-by-aparna/

Leave a Reply

Your email address will not be published. Required fields are marked *

×